സിറോയിൽ നിന്നും തുടങ്ങിയാണ് ഇന്നിവിടെ നിൽക്കുന്നത്! ഞാൻ പുറത്തുപോകുമ്പോൾ ഭാര്യക്ക് ആ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, ടിനി ടോം 

മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടൻ ആണ് ടിനി ടോം, ഇപ്പോൾ താരം തന്റെ വീട്ടുവിശേഷങ്ങൾ തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, താൻ ബിഗ് സിറോയിൽ നിന്നുമാണ് ഇന്ന് ഇവിടെ നില്കുന്നത്, തന്റെ ലൈഫിൽ ഒരുപാടു പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഈശ്വരധീനം കൊണ്ട് മാത്രമാണ് ഇന്ന് ഈ ജീവിതം കെട്ടിപ്പടുത്താൻ കഴിഞ്ഞത് ടിനി ടോം പറയുന്നു. എന്റെ സ്വപ്നം ആയിരുന്നു വീട്,

ഭാര്യയു൦ മകനും ഞാനുമാണ് വീട്ടിലെ ഇന്റീരിയർ ഡിസൈൻ ചെയ്യ്തത്, എങ്കിലും ഇന്നും എനിക്കെന്റെ പഴയ തറവാടാണ് ഇഷ്ട്ടം, എന്റെ ജീവിതത്തിൽ ഏറ്റവും ക്ഷമ വേണ്ട കാര്യം ചൂണ്ട ഇടുന്നതാണ്, ഞാൻ പുറത്തുപോകുമ്പോൾ എന്റെ ഭാര്യക്ക് ഒരു കാര്യം മാത്രമാണ് പറഞ്ഞു വിടുന്നത്, പുഴമീൻ വാങ്ങിച്ചുകൊണ്ടു വരല്ലേ എന്നാണ്, അത് നല്ല പണിയാണല്ലോ ടിനി ടോം പറയുന്നു.

ഇന്നും താൻ സ്റ്റേജ് ഷോകൾ കിട്ടിയാൽ പോകും, അല്ലാതെ സിനിമ മാത്രമേ ചെയ്‌യൂ യെന്നില്ല, കോവിഡ്  സമയത്തു വീട്ടിൽ ഹോം തീയറ്ററിൽ ആയിരുന്നു സിനിമകൾ കാണുന്നത്, ഇനിയും തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലാണ് പ്രതീക്ഷ, തന്റെ വലിയ ആഗ്രഹം ആയിരുന്നു ആലുവാപ്പുഴയുടെ തീരത്തു ഒരു വീട്, അത് ലഭിച്ചതിൽ വളരെയധികം സന്തോഷമാണ് ടിനി ടോം പറഞ്ഞു.