Film News

ലോകം ഒരിക്കലും മറക്കില്ല! ടൈറ്റാനിക്കിലെ ക്യാപ്റ്റൻറെ വേഷം ചെയ്ത നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ഇതിഹാസ ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റൻറെ വേഷം ചെയ്ത നടൻ ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ഇദ്ദേഹത്തിൻറെ ഏജൻറ് ലൂ കോൾസൺ അറിയിച്ചു. ദ ലോർഡ് ഓഫ് റിംഗ്സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും ബെർണാഡ് ഹിൽ പ്രശസ്തനാണ്. ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും മുഖ്യ വേഷത്തിൽ എത്തി 1997 റിലീസ് ചെയ്ത ടൈറ്റാനിക്ക് ലോകത്തെ അമ്പരിപ്പിച്ച ക്ലാസിക്കുകളിൽ ഒന്നാണ്.

ആ ചിത്രത്തിൽ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു. അവസാനമായി അഭിനയിച്ച “ദി റെസ്‌പോണ്ടർ”എന്ന സീരിസ് സംപ്രേഷണം ചെയ്യുന്ന ദിവസമാണ് ബെർണാഡ് ഹില്ലിന്റെ മരണവും. നായകൻ മാർട്ടിൻ ഫ്രീമാൻറെ പിതാവായാണ് പുതിയ സീരിസിൽ അഭിനയിച്ചിട്ടുള്ളത്.

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ദ ലോർഡ് ഓഫ് റിംഗ്സ് പരമ്പരയിലെ 2002-ലെ “ദ ടൂ ടവേഴ്‌സ്” എന്ന രണ്ടാമത്തെ ചിത്രത്തിലും ബെർണാഡ് ഹിൽ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. അടുത്ത വർഷം, 11 ഓസ്കറുകൾ നേടിയ “റിട്ടേൺ ഓഫ് ദി കിംഗ്” എന്ന സിനിമയിലും അദ്ദേഹത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Ajay Soni