മിന്നല്‍ മുരളിയ്ക്ക് കുറുപ്പ് സമ്മാനിച്ചത് എന്താണെന്ന് കണ്ടോ?

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയായി മിന്നല്‍ മുരളി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ റിലീസായ ദിവസം എടുത്ത മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മിന്നല്‍ മുരളി റിലീസ് ആയതിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുന്ന ടോവിനോയുടേയും ബേസിലിന്റെയും വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കഭാഗത്താണ് മിന്നല്‍ മുരളിയ്ക്ക് കുറുപ്പ് തന്ന സമ്മാനം എന്താണെന്ന് ടോവിനോ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വാച്ച് ആണ് ദുല്‍ഖര്‍ ടോവിനോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. അത് അണിഞ്ഞു തന്നെയാണ് ടോവിനോ ആഘോഷ പരിപാടികള്‍ക്കായി പോകുന്നതും. പോകുന്ന വഴി കാറില്‍ വെച്ച് ടോവിനോയും ബേസിലും ചേര്‍ന്ന് മിന്നല്‍ മുരളിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇതെല്ലാം അടങ്ങിയ ഒരു രസകരമായ വീഡിയോ ആയത്‌കൊണ്ട് തന്നെ ഇതും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

ചിത്രത്തിന്റെ റിലീസിന് മുമ്പ് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ആദ്യ പ്രതികരണങ്ങള്‍ കേട്ട ആഹ്ലാദത്തിലാണ് ഇരുവരുമെന്നും പറയുന്നു. ബേസില്‍ പ്രീമിയറിന്റെ സമയത്ത് കോട്ടൊക്കെ ഇട്ടു വന്ന് സന്തോഷം കൊണ്ട് കരഞ്ഞുവെന്നും ടൊവീനോ വീഡിയോയില്‍ പറയുന്നു.ഇരുവരും മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്ന ഐന്‍ ദുബൈയില്‍ എത്തുന്നതും അവിടുത്തെ കാഴ്ചകളും വിഡിയോയിലുണ്ട്. അതേസമയം, നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും മിന്നല്‍ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago