Film News

മലയാള സിനിമ ഇതല്ല ഇതിനപ്പുറം വളരും!  ഈ സിനിമകൾ വിജയിക്കുമ്പോൾ താനും ഇതിന്റെ ഭാഗമാണല്ലോ വളരെ സന്തോഷം, ടോവിനോ തോമസ്

ഇപ്പോൾ മലയാള സിനിമ നല്ലൊരു വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്, ഈ വര്ഷം മികച്ച ഹിറ്റുകൾ ലഭ്യമാക്കിയിരിക്കുകയാണ് മലയാള സിനിമ, ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് ഇവയെല്ലാം തന്നെ ബോക്സോഫീസ് പിടിച്ചുകുലുക്കിയ ചിത്രങ്ങൾ ആണ്, അങ്ങനെ മലയാള സിനിമ ഇപ്പോൾ അത്യുന്നതിയിൽ ആണ് നില്കുന്നത് ഈ ഒരു വേളയിൽ നടൻ ടോവിനോ തോമസ് മലയാള സിനിമ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. മലയാള സിനിമ ഇതല്ല ഇതിനപ്പുറം ഇനിയും വളരും എന്നാണ് നടൻ പറയുന്നത്

താനും ഈ മലയാള സിനിമ ഇൻഡസ്ട്രിയിൽ ആണെന്ന് പറയുന്നത് വളരെ അഭിമാനകരമാണ്, താൻ ഭാഗമായില്ലെങ്കിൽ മലയാള സിനിമകൾ ഇങ്ങനെ ഉന്നതിയിൽ എത്തുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്,ഈ സിനിമകൾ വിജയിക്കുമ്പോൾ താനും ഇതിന്റെ ഭാഗമാണല്ലോ വളരെ സന്തോഷം, ഒരിക്കലും മലയാള സിനിമ മേഖലക്ക് ഒറ്റക്ക് വളരാൻ സാധിക്കില്ല

അതിന്റെ കൂടെ ഒപ്പമുള്ളവരും വളരണം. എനിക്കും ആ വളർച്ച ബാധകമാണ്, ഇപ്പോൾ ഞാൻ പോലും ഭാഗമല്ലാത്ത സിനിമകൾ ആണെങ്കിൽ പോലും എനിക്ക് അടുപ്പമുള്ള ആളുകളാണ് ആ സിനിമകളുടെ ഭാഗമായിട്ടുള്ളത് ടോവിനോ പറയുന്നു

Suji