Film News

പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ഡയറക്ടര്‍!! അഖില്‍ പോളിനെ മലര്‍ത്തിയടിച്ച് ടൊവിനോ

ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസും അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പരിപാടികള്‍ നടക്കുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന്റെ ഫൈറ്റ് സീന്‍ പ്രാക്ടീസിനിടെയുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്
ടൊവിനോ.

പരിശീലനം കാണാനെത്തിയ സംവിധായകന്‍ അഖില്‍ പോളിനെ ടൊവിനോ മലര്‍ത്തിയടിക്കുന്നതാണ് വീഡിയോ. ‘ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ലെ ഡയറക്ടര്‍. ഡയറക്ടര്‍ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ ടൊവിനോ പങ്കുവച്ചത്.

വീഡിയോയില്‍ സംഘട്ടന സംവിധായകന്‍ യാനിക് ബെന്നുമുണ്ട്. നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ മുപ്പതോളം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്.

പൊന്നിയന്‍ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രവുമാണ്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രവുമാണ്. നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം എത്തുന്നത്.

Anu B