നിങ്ങൾക്കുമാകാം കോടിശ്വരൻ പരുപാടിയിൽ നിന്നും ലഭിച്ച തുകയുടെ പകുതി സഹപ്രവർത്തകന് വീട് വെക്കാൻ നൽകി ടൊവിനോ

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരുപാടിയിൽ പങ്കെടുത്ത കിട്ടിയ തുകയുടെ പകുതിയും തന്റെ സഹ പ്രവര്ത്തകന് വീട് വെക്കാൻ നൽകി ടോവിനോ തോമസ്, മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്, താരത്തിന്റെ സിനിമകൾ എല്ലാം വളരെ പെട്ടെന്നാണ് ഹിറ്റാകുന്നത്, വളരെ നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് വളരെ പെട്ടെന്നെനു ടോവിനോ കീഴടക്കിയത്, ഇപ്പോൾ ടോവിനോ അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നിങ്ങൾക്കുമാകാം കോടിശ്വരൻ എന്ന പരുപാടിയിൽ ടോവിനോ എത്തിയിരുന്നു, ആയ പരുപാടിയിൽ പങ്കെടുത്ത് വിജയിച്ച കിട്ടിയ 12 ലക്ഷം രൂപയിൽ പകുതി തുക ‘ഫോറൻസിക്‌’ൽ ആർട്‌ ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിച്ച സുധന് വീട്‌ നിർമ്മിക്കാനായി ടോവിനോ നൽകിയത്.

ടോവിനോയുടെ പുതിയ റിലീസിനായി ഒരുങ്ങുന്ന മിന്നൽ മുരളി വലിയ ക്യാൻവാസിൽ ആണ് നിർമ്മിക്കുന്നത്, നാലു ഭാഷകളിണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്, മിന്നല്‍ മുരളിയില്‍ തനിനാടൻ സൂപ്പര്‍ഹീറോയായാണ് ടൊവീനോ എത്തുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടേതായി ഇനി തീയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം. ഇത് കൂടാതെ ആരവം, ഫോറൻസിക്, പള്ളിച്ചട്ടമ്പി, 563 സെന്‍റ്.ചാള്‍സ് സ്ട്രീറ്റ്, തള്ളുമല തുടങ്ങി നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Krithika Kannan