Film News

‘ലെ പാമ്പ്: പുല്ല് വിലയല്ലോടാ ടൊവി നീ എനിക്ക് തരുന്നത്’; ചിത്രമിട്ടതേ ഓര്‍മ്മയുള്ളൂ, ട്രോളി ആരാധകര്‍

കുടുംബത്തോടൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിച്ച് ടൊവിനോ തോമസ്. ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു വീഡിയോ ആണ് താരം ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്. പെരുമ്പാമ്പിനൊപ്പമാണ് താരം പോസ് ചെയ്തിട്ടുള്ളത്. പെരുമ്പാമ്പിനും തനിക്കും മാച്ചിംഗ് ഔട്ട്ഫിറ്റ് എന്നാണ് ടൊവിനോ വിഡിയോക്ക് ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്.

രസകരമായ കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദേ രണ്ട് പഹയന്‍മാര്‍, ഒരു അമ്മ പെറ്റ അളിയന്മാരാന്നേ പറയൂ, ‘ലെ പാമ്പ്: പുല്ല് വിലയല്ലോടാ ടൊവി നീ എനിക്ക് തരുന്നത്’ എന്നിങ്ങനെ ഒക്കെയാണ് കമന്‍റുകള്‍ നിറയുന്നത്.

Ajay Soni