ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളി ഷൂട്ടിങ് ആരംഭിച്ചു. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. 125 ദിവസമാണ് മിന്നല്‍ മുരളിയ്ക്ക് ഷൂട്ടിങിന് വേണ്ടി വരുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്, പി ബാലചന്ദ്രന്, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലുള്ളത്.
ബേസില്‍ ജോസഫാണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഗോദ എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ സംവിധാനത്തിലേക്ക് എത്തുന്നത്. ബേസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. . തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നും വലിയൊരു ശ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്നും സംവിധായകന് ബേസില്‍ ജോസഫ് പറയുന്നു.
സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ‘ ഇന്ന് എന്റെ മിന്നില്‍ മുരളി ഷൂട്ടിങ് തുടങ്ങി. ഇതെനിക്ക് പ്രധാനപ്പെട്ടൊരു ചിത്രമാണ്. മറ്റൊരു കാര്യം ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ ഈ സിനിമ റിലീസിനെത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും റിലീസ്’.
അരുണ്‍, അനിരുദ്ധന്, ജസ്റ്റിന് മാത്യൂ എന്നിവരുടേതാണ് തിരക്കഥ. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…