ടൊവിനോയുടെ പുതിയ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തുടങ്ങി, ചിത്രം റിലീസ് ചെയ്യുന്നത് നാലു ഭാഷകളിൽ

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളി ഷൂട്ടിങ് ആരംഭിച്ചു. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍…

Tovin in minnal murali

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളി ഷൂട്ടിങ് ആരംഭിച്ചു. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. 125 ദിവസമാണ് മിന്നല്‍ മുരളിയ്ക്ക് ഷൂട്ടിങിന് വേണ്ടി വരുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലുള്ളത്.

Tovin in minnal murali. ബേസില്‍ ജോസഫാണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഗോദ എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ സംവിധാനത്തിലേക്ക് എത്തുന്നത്. ബേസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്.

ബേസില്‍ ജോസഫാണ് സംവിധാനം. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഗോദ എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ സംവിധാനത്തിലേക്ക് എത്തുന്നത്. ബേസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. . തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നും വലിയൊരു ശ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്നും സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നു.

സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ‘ ഇന്ന് എന്റെ മിന്നില്‍ മുരളി ഷൂട്ടിങ് തുടങ്ങി. ഇതെനിക്ക് പ്രധാനപ്പെട്ടൊരു ചിത്രമാണ്. മറ്റൊരു കാര്യം ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ ഈ സിനിമ റിലീസിനെത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും റിലീസ്’.

Tovin in minnal murali

അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ എന്നിവരുടേതാണ് തിരക്കഥ. ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി തിയറ്ററുകളിലേക്ക് എത്തുന്നത്