Film News

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെയോ, തന്റെകൂടെയുള്ള ഫോട്ടോകൾ ഉപയോഗിക്കുന്നതോ  നിയമവിരുദ്ധമെന്ന്; ടോവിനോ തോമസ്

ലോക സഭ തെരെഞ്ഞെടുപ്പ് ഭാഗമായി തന്റെയോ തന്റെ കൂടെയോ ഉള്ള ഫോട്ടോകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് നടൻ ടോവിനോ തോമസ് പറയുന്നു. താൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്‌ജുകേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസി പ്പെഷൻ അംബാസിഡർ ആണെന്നും നടൻ കൂട്ടിച്ചേർത്തു. നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ എല്ലാം ലോകസഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ

ആരെങ്കിലും അങ്ങേ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടു സമ്മതത്തോടോ അല്ല എന്നും അറിയിക്കാൻ താൻ ആഗ്രഹിക്കുന്നു, ഏവർകും നിക്ഷപക്ഷവും നീതിയുക്തവും ആയ ഒരു തെരെഞ്ഞെടുപ്പ് ആശംസിക്കുന്നു എന്നാണ് നടൻ കുറിച്ചിരിക്കുന്നത്,

തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാർഥിയോടൊപ്പമുള്ള ടോവിനോയുടെ ഫോട്ടോ ഡിജിറ്റൽ പോസ്റ്ററാക്കി സോഷ്യൽ മീഡിയിൽ ഉപയോഗിച്ചതിന് പിന്നാലെയാണ് നടൻ ഇങ്ങനൊരു നിലപാടുമായി എത്തിയത്, മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർഹിറ്റ് നടനായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്,

Suji