മലയാളത്തിന്റെ പ്രിയ താരമാണ് നടന് ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലൂടെ ലോകശ്രദ്ധയിലേക്ക് മലയാള സിനിമയെ എത്തിച്ച താരമാണ് ടൊവിനോ. ഇപ്പോഴിതാ ഒരു സന്തോഷ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ കണ്ടുമുട്ടിയ സന്തോഷമാണ് ടൊവിനോ പങ്കുവച്ചത്. വിവിധ പരിപാടികളുടെ ഭാഗമായി മുത്തയ്യ മുരളീധരന് കേരളത്തിലുണ്ട്.
ജിമ്മില്‍ വെച്ചാണ് ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ വര്‍ക്ക് ഔട്ട് സൂപ്പര്‍ എക്സൈറ്റിംഗ് ആയിരുന്നു. ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്റ്. എന്നു പറഞ്ഞാണ് ടൊവിനോ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ടൊവിനോയുടെയും മുത്തയ്യ മുരളിധരന്റെയും നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടി എന്നാണ് ഒരു ആരാധകന്റെ കമന്റ്. നാട്ടുകാരേ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്.
ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. താരം ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ടൊവിനോ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…