മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍!!! ഇതിഹാസ താരത്തിനൊപ്പം ടൊവിനോ

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലൂടെ ലോകശ്രദ്ധയിലേക്ക് മലയാള സിനിമയെ എത്തിച്ച താരമാണ് ടൊവിനോ. ഇപ്പോഴിതാ ഒരു സന്തോഷ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ കണ്ടുമുട്ടിയ…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലൂടെ ലോകശ്രദ്ധയിലേക്ക് മലയാള സിനിമയെ എത്തിച്ച താരമാണ് ടൊവിനോ. ഇപ്പോഴിതാ ഒരു സന്തോഷ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ കണ്ടുമുട്ടിയ സന്തോഷമാണ് ടൊവിനോ പങ്കുവച്ചത്. വിവിധ പരിപാടികളുടെ ഭാഗമായി മുത്തയ്യ മുരളീധരന്‍ കേരളത്തിലുണ്ട്.

ജിമ്മില്‍ വെച്ചാണ് ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ വര്‍ക്ക് ഔട്ട് സൂപ്പര്‍ എക്സൈറ്റിംഗ് ആയിരുന്നു. ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്റ്. എന്നു പറഞ്ഞാണ് ടൊവിനോ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ടൊവിനോയുടെയും മുത്തയ്യ മുരളിധരന്റെയും നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടി എന്നാണ് ഒരു ആരാധകന്റെ കമന്റ്. നാട്ടുകാരേ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്.

ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. താരം ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ടൊവിനോ പൂര്‍ത്തിയാക്കിയിട്ടുണ്ട്.