ടോവിനോച്ചായൻ ഇപ്പോൾ പഴയത് പോലെയല്ല മസിൽ ഒക്കെ കയറിയിട്ടുണ്ട്!

മലയാളികൾ ഒരേ പോലെ ആരാധിക്കുന്ന യുവതാരമാണ് ടോവിനോ തോമസ്, യുവ നടൻമാരുടെ കൂട്ടത്തിൽ  ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം. ഏറ്റവും ചെറിയ കഥാപാത്രങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി  മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത ഒരു നടനാണ് ടോവിനോ തോമസ്. പ്രളയകാലത്ത് താരം ജനങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു, സാധാരണ  ജനങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു വ്യക്തി കൂടിയാണ് താരം.

tovino thomas

അമ്മയുടെ കൂടെത്തന്നെയിരിക്കുന്ന അമ്മക്കുട്ടിയായിരുന്നു താനെന്ന് ടൊവിനോ കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞിരുന്നു.തന്നിലെ നല്ല ഗുണങ്ങള്‍ക്ക് താരം ക്രഡിറ്റ് നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്.കുട്ടിക്കാലത്തെ ഹീറോ അപ്പനായിരുന്നു. വക്കീല്‍ പണി കഴിഞ്ഞ് വൈകുന്നേരം കൃഷി ചെയ്യുന്നതായിരുന്നു അപ്പന്റെ രീതി. അഭിഭാഷകന്‍ മാത്രമല്ല നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ടൊവിനോയുടെ പിതാവ്. ശരീരം നന്നാക്കാനുള്ള പ്രചോദനവും അപ്പനാണെന്നും താരം പറഞ്ഞിരുന്നു. വീട്ടില്‍ ജിം സെറ്റ് ചെയ്ത കാലം മുതല്‍ അപ്പനും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

tovino 4

അതെ പോലെ തന്നെ വളരെ പ്രധാനമായും മലയാള സിനിമാ മേഖലയിലെ യുവതാരങ്ങളിൽ ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇല്ലാത്ത താരം കൂടിയാണ് ടോവിനോ തോമസ്.സ്വന്തം ശരീരത്തെ കഥാപാത്രങ്ങള്‍ക്ക് വിവിധ തരത്തിൽ മാറ്റിമറിക്കാൻ അഭിനേതാക്കൾ എടുക്കുന്ന ത്യാഗവും പ്രയത്‌നവും  ഇന്ന് ആരാധകര്‍ അറിയുകയും അതിനെ വിലയിരുത്തുകയും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.ഒട്ടുമിക്ക തരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്.അത് കൊണ്ട് തന്നെ യുവ സിനിമാ പ്രേഷകരുടെ രോമാഞ്ച താരം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച് വീഡിയോ വളരെ  ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.

Vishnu