കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന് സെലിന് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വാര്‍ത്തയും മരണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായി മാറുന്നത്. ഇന്ന് രാവിലെ 10.30ഓടെയാണ് നടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസ്സായിരുന്നു ഷെറിന് സെലിന് മാത്യുവിന് . ആലപ്പുഴ സ്വദേശിയായ ഈ നടി വര്‍ഷങ്ങളോളമായി കൊച്ചിയില്‍ തന്നെയാണ് താമസം.
നടിയുടെ കഴിഞ്ഞ ദിവസങ്ങളിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചതോടെ താരത്തിന് കഴിഞ്ഞ കുറച്ച ദിവസങ്ങളായി മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണ വിവരം അറിഞ്ഞ് ഷെറിന് സെലിന് മാത്യുവിന്റെ സുഹൃത്തുക്കള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
പോലീസ് അസ്വാഭാവിക മരണത്തിനായിരിക്കും കേസ് എടുക്കുക. അതേസമയം, ഇവര്‍ക്ക് മനോവിഷമം ഉണ്ടായിരുന്നു എന്നും ചില സുഹൃത്തുക്കളുമായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്നുമാണ് പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു കടുംകൈ ഷെറിന് ചെയ്തത് എന്നും പറയപ്പെടുന്നു.
ചക്കരപ്പറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ മുറിയ്ക്ക് പുറത്തേക്ക് കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…