ട്രാന്‍സ്‌ജെന്‍ഡര്‍ നടി ഷെറിന്‍ തൂങ്ങി മരിച്ച നിലയില്‍…! അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്..!

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വാര്‍ത്തയും മരണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായി മാറുന്നത്. ഇന്ന് രാവിലെ…

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വാര്‍ത്തയും മരണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായി മാറുന്നത്. ഇന്ന് രാവിലെ 10.30ഓടെയാണ് നടിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസ്സായിരുന്നു ഷെറിന്‍ സെലിന്‍ മാത്യുവിന് . ആലപ്പുഴ സ്വദേശിയായ ഈ നടി വര്‍ഷങ്ങളോളമായി കൊച്ചിയില്‍ തന്നെയാണ് താമസം.

നടിയുടെ കഴിഞ്ഞ ദിവസങ്ങളിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചതോടെ താരത്തിന് കഴിഞ്ഞ കുറച്ച ദിവസങ്ങളായി മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണ വിവരം അറിഞ്ഞ് ഷെറിന്‍ സെലിന്‍ മാത്യുവിന്റെ സുഹൃത്തുക്കള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

പോലീസ് അസ്വാഭാവിക മരണത്തിനായിരിക്കും കേസ് എടുക്കുക. അതേസമയം, ഇവര്‍ക്ക് മനോവിഷമം ഉണ്ടായിരുന്നു എന്നും ചില സുഹൃത്തുക്കളുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നുമാണ് പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു കടുംകൈ ഷെറിന്‍ ചെയ്തത് എന്നും പറയപ്പെടുന്നു.

ചക്കരപ്പറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ മുറിയ്ക്ക് പുറത്തേക്ക് കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്ത് വന്നത്.