പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി, തന്റെ അമ്മയ്ക്കൊപ്പം ഒരു വീഡിയോ പങ്കുവെച്ച് സീമ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തതിനെ കുറിച്ചാണ് സീമ ഈ പോസ്റ്റിലൂടെ തന്റെ പ്രിയപ്പെട്ടവരുമായി അനുഭവം പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തില്‍ എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെ വിവാഹം എന്നാണ് സീമ പറയുന്നത്.. അത് അമ്മയ്ക്ക് ഈശ്വരന് സാധിച്ച് കൊടുത്തു എന്നാണ് സീമ പറഞ്ഞിരിക്കുന്നത്.
കൊടുത്തു ഞാനൊരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി എന്റെ വര്ഷപൂജക്ക്.. എന്റെ ഈ ജന്മത്തിലെ കല്യാണം ഇതാണെന്ന് അപ്പോഴാണ് അമ്മക്ക് മനസ്സിലായതെന്ന് സീമ കുറിയ്ക്കുന്നു. ജീവിതത്തില്‍ ഒരുപാട് അവഗണനകളില്‍ നിന്നും ഞാന്‍ ഞാനായിതീര്ന്ന എല്ലാ അര്‍ഥത്തിലും ആ ദിവസം എനിക്ക് ഏറ്റവും പുണ്യ ദിവസം തന്നെയാണ്… പിന്നെ ഒരു മനുഷ്യന്റെയും അവസാന വാക്ക് വിവാഹം എന്ന ഉടമ്പടി മാത്രമല്ലല്ലോ വേറെയും ജീവിത ലക്ഷ്യമുണ്ടല്ലോ….
എന്നും സീമ ചോദിക്കുന്നു. സ്വന്തം ശരീരവും മനസ്സും രണ്ട് തലങ്ങളില്‍ ആയിരുന്നിട്ടും.. രണ്ടിനേയും താന്‍ ആഗ്രഹിച്ച രീതിയ്ക്ക് കൊണ്ടു വരാന്‍ ഒരുപാട് ത്യാഗങ്ങളും വേദനകളും സഹിച്ച ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ മറ്റൊരു വ്യക്തിയാണ് സീമ വിനീത്. കേരളത്തിലെ തന്നെ പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര് സീമയുടേതാണ്.
തന്റെ ഐഡിന്റിറ്റി, പ്രൈഡ്, ജെന്‍ഡര്‍, കമ്മ്യൂണിറ്റി, എന്നിവയെ എല്ലാം ഞാന്‍ സ്നേഹിക്കുന്നു.. ഒരു മനുഷ്യന് എന്ന നിലയില്‍ ഞാന്‍ മികച്ചൊരു വ്യക്തിയാണെന്ന് വിശ്വസിക്കുന്നു എന്നും സീമ പറയുന്നു.