രാജു ഒരു തുടക്കക്കാരനായതുകൊണ്ട് ഞങ്ങളുടെ കാൽ തൊട്ട് വണങ്ങുമെന്ന്  ചിന്തിച്ചു എന്നാൽ അങ്ങനെയല്ല സംഭവിച്ചത്, സാജൻ 

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരു വ്യക്തിയാണ് എ കെ സാജൻ, ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, രാജുവിനെ വെച്ച് താൻ ചെയ്യ്ത…

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരു വ്യക്തിയാണ് എ കെ സാജൻ, ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, രാജുവിനെ വെച്ച് താൻ ചെയ്യ്ത ഒരു ചിത്രമായിരുന്നു സ്റ്റോപ്പ് വയലൻസ്, ആ ഒരു ചിത്രം ആ സമയത്തു രാജുവിന്റെ തുടക്ക സിനിമകളിൽ ഒന്നായിരുന്നു, ഈ ചിത്രത്തിന്റെ കഥ പറയാൻ രാജുവിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി

അയാളെ ചെന്ന് കണ്ടപ്പോൾ താൻ ആദ്യം ശ്രെദ്ധിച്ചത് അയാളുടെ കണ്ണുകൾ ആയിരുന്നു, ശരിക്കും ആ ചിത്രത്തിനെ യോജിച്ച രീതിയിൽ, അയാളെ കാണാൻ, രഞ്ജിത്ത   ആണ് ഞങ്ങളെ പറഞ്ഞുവിടുന്നത് ,  ഞങ്ങൾ വിചാരിച്ചു അയാൾ ഒരു തുടക്കക്കാരൻ ആയതുകൊണ്ട് ഞങ്ങളുടെ കാൽ വന്നു തൊട്ടുതൊഴുമായിരിക്കുമെന്ന് കാരണം ഇനിയും അടുത്ത പടം കിട്ടാൻ പോകുകയാണാല്ലോ

എന്നാൽ അയാൾ പതിനഞ്ചു മിനിറ്റോളം ഞങ്ങളെ അവിടിരുത്തിച്ചു, അതുകണ്ടപ്പോൾ പ്രൊഡ്യൂസർ എന്നോട് പറഞ്ഞു ഇവൻ ആളൊരു അഹങ്കാരിയാണല്ലോ, എന്നാൽ ഞാൻ പറഞ്ഞു ഏയ് അല്ല, അതവന്റെ കോൺഫിഡന്റ് ആയിരിക്കുമെന്ന്, രാജുവിനെ അല്ലേലും ഒരു തുടക്കക്കാരന്റെ ഒരു ടെൻഷനുമില്ലാത്ത ആളായിരുന്നു, അതുകൊണ്ടു തന്നെയാണ് ഇത്രയും വലിയ ഒരു നടൻ അയാൾ ആയത്, ഞങ്ങൾ കഥ പറഞ്ഞു രാജു ഓക്കേ പറയുകയും ചെയ്യ്തു,അപ്പോളും അയാളുടെ കണ്ണുകളുടെ തിളക്കം ഞാൻ ശ്രദ്ധിച്ചു സാജൻ പറയുന്നു