വേള്‍ഡ് കപ്പിനെ വരവേറ്റ് ആനപ്പറമ്പ്… ആന്റണി വര്‍ഗീസ് ചിത്രത്തിലെ ‘എങ്ങാനെങ്ങാണ്’ ഗാനമെത്തി

ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ, ആനപ്പറമ്പിലെ വേള്‍ഡ് കപ്പിലും ആഘോഷങ്ങള്‍ തുടങ്ങി. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം എത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ വേള്‍ഡ്കപ്പിന്…

ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ, ആനപ്പറമ്പിലെ വേള്‍ഡ് കപ്പിലും ആഘോഷങ്ങള്‍ തുടങ്ങി. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം എത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ വേള്‍ഡ്കപ്പിന് ആവേശം ഇരട്ടിയാക്കിക്കൊണ്ട് എങ്ങാനെങ്ങാണ്… എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

എംജി ശ്രീകുമാറിന്റേയും ശ്രീഹരിയുടേയും ശബ്ദത്തിലാണ് ഈ ഗാനം പുറത്തെത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്, ഫുട്‌ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഒരു ഗ്രാമത്തിലെ കഥയാണ് ഈ സിനിമയുടെ പശ്ചാത്തലം. ഒരു ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ നിഖില്‍ പ്രേംരാജ് ആണ്. സിനിമയുടെ രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‌സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം.