വിജയ് ഓസ്‌കാര്‍ നേടും, ആ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമാകും: പ്രശംസയുമായി അഭിരാമി

തമിഴ് നടന്‍ വിജയ്ക്ക് പ്രശംസയുമായി നിര്‍മ്മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. വിമര്‍ശനങ്ങള്‍ക്കും നെഗറ്റീവ് പബ്ലിസിറ്റികള്‍ക്കുമിടെ ബീസ്റ്റ് മികച്ച വിജയം നേടി മുന്നേറുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് ഓസ്‌കാര്‍ നേടുന്നതിനുള്ള വിജയുടെ അര്‍ഹതയെ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. വിജയ്…

തമിഴ് നടന്‍ വിജയ്ക്ക് പ്രശംസയുമായി നിര്‍മ്മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. വിമര്‍ശനങ്ങള്‍ക്കും നെഗറ്റീവ് പബ്ലിസിറ്റികള്‍ക്കുമിടെ ബീസ്റ്റ് മികച്ച വിജയം നേടി മുന്നേറുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് ഓസ്‌കാര്‍ നേടുന്നതിനുള്ള വിജയുടെ അര്‍ഹതയെ അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. സിനിമ മോശമായാലും അദ്ദേഹത്തെ ആളുകള്‍ ആരാധിക്കുന്നു. വിജയ്ക്ക് ഓസ്‌കാര്‍ ലഭിക്കുന്നതിനുള്ള പ്രതിഭയുണ്ട്. വിജയുടെ ഓസ്‌കാര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും, അഭിരാമി രാമനാഥന്‍ പറഞ്ഞു.

അതേസമയം, വിമര്‍ശകരുടെയും നിരൂപകരുടെയും കണക്കു കൂട്ടലുകളെ മറികടന്ന് ബീസ്റ്റ് അതിന്റെ വിജയ കുതിപ്പ് തുടരുകയാണ്. കെജിഎഫ് ചാപ്റ്റര്‍ 2ന് ഒപ്പം ഇറങ്ങിയില്ലായിരുന്നു എങ്കില്‍ വിജയുടെ കരിയറിലെ ഏറ്റവും വലിയ പണം വാരി ചിത്രമായിരിക്കും ബീസ്റ്റ് എന്നാണ് വിലയിരുത്തല്‍.

ആദ്യ വാരത്തില്‍ തന്നെ തെന്നിന്ത്യയില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിലുള്ള സന്തോഷം പങ്കുവയ്ക്കുന്നതിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം വിജയ് വിരുന്ന് ഒരുക്കിയത് വലിയ വാര്‍ത്ത ആയിരുന്നു.

ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയെ നായകനാക്കി നെല്‍സണ്‍ ബീസ്റ്റ് ഒരുക്കാന്‍ തീരുമാനിച്ചത് മുതല്‍ ആരാധകര്‍ കട്ട വെയ്റ്റിങ്ങില്‍ ആയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റിലീസിന് മുമ്പ് പുറത്തുവന്ന ഓരോ വാര്‍ത്തകളും വലിയ ചര്‍ച്ചയായി. വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് വിപരീതമായ പ്രേക്ഷക പ്രതികരണമാണ് നേടിയതെന്ന് ആരാധകരും മാധ്യമങ്ങളും കുറ്റപ്പെടുത്തി.

വിജയുടെ കരിയറിലെ സമീപ കാലത്തെ ഏറ്റവും വലിയ ഫ്‌ളോപ്പായി ബീസ്റ്റ് മുദ്ര കുത്തപ്പെട്ടു. ചിത്രത്തെ പച്ചയ്ക്ക് വിമര്‍ശിച്ച് വിജയുടെ അച്ഛന്‍ പോലും നേരിട്ട് രംഗത്തെത്തിയത് അണിയറ പ്രവര്‍ത്തര്‍ ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. ബീസ്റ്റിന്റെ മോശം സംവിധാനം പരിഗണിച്ച് തന്റെ അടുത്ത ചിത്രത്തില്‍ നിന്നും രജനീകാന്ത് നെല്‍സണെ നീക്കാന്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു.

എന്തൊക്കെ ആയാലും ഇപ്പോള്‍ ആരോപണങ്ങളും ദുഷ് പ്രചരണങ്ങളെയും മറികടന്ന് വിജയ് ചിത്രം ബീസ്റ്റ് അതിന്റെ തേരോട്ടം തുടരുകയാണ്. ചിത്രം പരാജയമാകുമെന്ന് ആവര്‍ത്തിച്ചവര്‍ക്ക് മുമ്പില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് ബീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍