തന്നോടുള്ള നാട്ടുകാരുടെ പ്രവർത്തി കണ്ട് ഞെട്ടി സ്വാന്തനത്തിലെ കണ്ണൻ

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.…

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റാറിന്റെ മലയാളം പതിപ്പാണ് സ്വാന്തനം പരമ്പര. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്വാന്തനത്തിലെ കണ്ണനായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അച്ചു സുഗത്, സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ കണ്ണൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് ഇങ്ങനെ

ഓർമ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്.. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കൾ നടത്തിയ പല പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിരുന്നില്ല.. എല്ലാരെയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവർക്കിടയിലേക്ക് ഞാൻ ഇറങ്ങി ചെന്നിരുന്നില്ല.. എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാൻ ഒതുങ്ങി കൂടിയിരുന്നു.. ഞങ്ങൾ നാലുപേരും ഇപ്പോൾ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികൾ ചെയ്യുന്നു.. അന്നും ഇന്നും അയിരൂറിനെ ചേർന്നുനിൽക്കുന്ന ഒരുപാട് ചേട്ടന്മാർ ഉണ്ട്…. അവരിൽ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങൾ എന്താ മാറി നിൽക്കുന്നത് എന്ന്..

അതിനന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല.. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടിൽ അങ്ങനെ അധികം ഒന്നും നിൽക്കാൻ സമയമുണ്ടായിരുന്നില്ല… അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവർത്തനങ്ങളിൽ ഒന്നും ഞാൻ ഇല്ലായിരുന്നു.. എന്നിട്ടും ചേട്ടന്മാർ എന്നെ സപ്പോർട്ട് ചെയ്യുന്നു.. പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡിൽ ഒരു പോസ്റ്റിന്റെ മുകളിൽ വിജയ് അണ്ണന്റെ ഞാൻ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്ലക്സ് വെച്ചിട്ടുണ്ട്.. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടിൽ എന്റെ ഫ്ലക്സ് ഉയരുന്നതായി ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.. ശരിക്കും ആ സ്വപ്നം സഫലമായി.. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോർട്ടിന്.. എല്ലാവരോടും… ഒരുപാട് സ്നേഹം…