പ്രേക്ഷകരുടെ പിച്ചാത്തി ഷാജി വിവാഹിതനായി, ഇരുവർക്കും ആശംസകൾ അറിയിച്ച് സീരിയൽ ലോകം

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് അഖിൽ ആനന്ദ്, അഖിൽ എന്ന പേരിനേക്കാളും പിച്ചാത്തി ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്, മഞ്ഞിൽ വിരിഞ്ഞ പൂവിലെ കഥാപാത്രമായ പിച്ചാത്തി ഷാജിയിലൂടെയാണ് ഈ താരം…

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് അഖിൽ ആനന്ദ്, അഖിൽ എന്ന പേരിനേക്കാളും പിച്ചാത്തി ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്, മഞ്ഞിൽ വിരിഞ്ഞ പൂവിലെ കഥാപാത്രമായ പിച്ചാത്തി ഷാജിയിലൂടെയാണ് ഈ താരം കൈയ്യടി വാങ്ങി കൂട്ടിയത്, നിരവധി പരമ്പരകളിൽ ആനന്ദ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, എന്നിരുന്നാലും പിച്ചാത്തി ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അഖിലിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് അഖിൽ വിവാഹിതനാകുന്നത്, മഞ്ഞിൽ വിരിഞ്ഞ പൂവിലെ മിക്ക താരങ്ങളും പങ്കെടുത്ത വിവാഹദിനത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആണ് അഖിലിന്റെ വിവാഹം നടന്ന കാര്യം പ്രേക്ഷകർ അറിയുന്നത്.

അഖിൽ തന്റെ വിവാഹത്തിനെക്കുറിച്ച് യാതൊരു സൂചനയും പുറത്ത് വിട്ടില്ല, അതുകൊണ്ടുതന്നെ ആദ്യം ചിത്രങ്ങൾ കണ്ടപ്പോൾ പ്രേക്ഷകർ ഷൂട്ടിങ്ങിന്റെ ഭാഗമാണ് എന്നാണ് കരുതിയത്, എന്നാൽ പിന്നീടാണ് താരം വിവാഹിതനായ കാര്യം പ്രേക്ഷകർ മനസ്സിലാക്കിയത്, വധു വരന്മാർക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്, എന്നാൽ തന്റെ വിവാഹചിത്രങ്ങൾ ഒന്നും തന്നെ അഖിൽ പുറത്ത് വിട്ടിട്ടില്ല.

പത്തനംതിട്ട സ്വദേശിയായ അഖിൽ പ്രൊഫഷണലായി അഭിനേതാവ് ആണെങ്കിലും എൻജിനീയർ ബിരുദധാരിയാണ് അദ്ദേഹം. ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടായിരുന്ന അഖിൽ സീരിയൽ മേഖലയിലേക്ക് എത്തപ്പെടുന്നത് ഒരു സുഹൃത്ത് വഴിയാണ്. അഖിൽ പരമ്പരയിൽ ആദ്യം എത്തിയത് തന്നെ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടാണ്, താരം കൂടുതലായും ചെയ്തിരിക്കുന്നത് വില്ലൻ വേഷങ്ങൾ ആണ്, എന്നാൽ പിന്നീട് വില്ലൻ വേഷത്തിൽ നിന്നും നന്മയുള്ള മനുഷ്യനായി മാറുകയാണ് താരം മിക്ക പാരമ്പരകളിലും. സീ കേരളത്തിലെ കാർത്തിക ദീപത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്