നടന്‍ ആസിഫ് അലിയ്ക്ക് ഷൂട്ടിങിനിടെ പരിക്ക്; ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ ആകാത്ത വിധം വേദനയായതോടെ ആശുപത്രിയില്‍ എത്തിച്ചു

നടന്‍ ആസിഫ് അലിയ്ക്ക് സിനിമ ചിത്രീകരണത്തിനിടയില്‍ പരിക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു…

നടന്‍ ആസിഫ് അലിയ്ക്ക് സിനിമ ചിത്രീകരണത്തിനിടയില്‍ പരിക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

പരിക്കേറ്റത് ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ ആകാത്ത വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. അതേസമയം, പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.

തന്റെ കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന നടന്മാര്‍ ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ കൈകാര്യം ചെയ്യുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. എന്തായാലും താരത്തെ ആശുപത്രിയില്‍ എത്തിച്ചുവെന്ന വാര്‍ത്തയില്‍ ആശ്വസിക്കുകയാണ് ആരാധകര്‍.