‘രണ്ടാം വിവാഹത്തോടെ ബാല മകളെ മറന്നു , ബാല ഒരു നല്ല അച്ഛനല്ല’ ; വിമർശനങ്ങൾക്ക് മറുപടിയുമായി താരം !

തമിഴ് സിനിമയിൽ നിന്നെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ബാല. കലാപം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ബാലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. ഇതിനിടയിൽ അമൃത സുരേഷുമായുള്ള…

തമിഴ് സിനിമയിൽ നിന്നെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ബാല. കലാപം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ബാലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. ഇതിനിടയിൽ അമൃത സുരേഷുമായുള്ള വിവാഹ മോചനവും മറ്റും ബാലയെ സമൂഹമാധ്യമങ്ങളുടെയും വാർത്ത ചാനലുളുടെയും ചർച്ച വിഷയമാക്കി മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞിടയ്ക്ക് ബാല വീണ്ടും വിവാഹിതനാകുകയായിരുന്നു. എലിസബത്തിനെയാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ ബാല അമൃത ദമ്പതികളുടെ മകളായ പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ബാല മകളെ സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുകയുണ്ടായിരുന്നില്ല. എന്നാൽ അന്നേ ദിവസം പിറന്നാൾ ആഘോഷിച്ച ഉണ്ണി മുകുന്ദന്റെ പിറന്നാളിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനം ആണ് ബാലയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും കേൾക്കേണ്ടി വന്നിരിയ്ക്കുന്നത്. ‘ബാല ഒരു നല്ല അച്ഛനല്ല, രണ്ടാം വിവാഹത്തോടെ മകളെ ബാല മറന്നു’ തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് കൂടുതലായും വന്നത്. എന്നാൽ ഇത്തരം കമ്മന്റുകൾക്കുള്ള മറുപടിയുമായി ബാല തന്നെ ഇപ്പോൾ രംഗത്ത് വന്നിരിയ്ക്കുകയാണ്. ‘ഉത്തരവാദിത്തങ്ങളിൽ ഞാൻ നല്ല ബോധവാനാണ്’ എന്നാണ് ബാല വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. ‘എല്ലാ നശിപ്പിക്കാൻ എളുപ്പമാണ്. ഓരോന്നും സൃഷ്ടിച്ചെടുക്കാനാണ് ബുദ്ധിമുട്ട്. കുറച്ച് ആളുകൾ മനപൂർവം നെ​ഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഞാൻ കൂടുതൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നു. എനിക്ക് എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും വരാനിരിക്കുന്ന വിപത്തുക്കളെ കുറിച്ചും നന്നായി അറിയാം. അതിനാൽ മറ്റുള്ളവരെ നിരന്തരമായി ഉപദേശിക്കാൻ പാഴാക്കുന്ന സമയം സ്വന്തം ജീവിതത്തിനെ മനോഹരമാക്കുന്നതിന് ഉപയോ​ഗിക്കൂ… സ്നേഹത്തോടെ… ബാല’ എന്നാണ് താരം കുറിച്ചത്. എന്തായാലും ബാലയുടെ ഈ വാക്കുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിയ്ക്കുകയാണ്.