അന്ന് മഞ്ജുവിനൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു, ഇന്ന് അതേ മഞ്ജുവിനൊപ്പം നായകനായി വീണ്ടും: സന്തോഷം പങ്കിട്ട് ജയസൂര്യ

ഒരിക്കല്‍ മഞ്ജു വാര്യരുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആരാലും ശ്രദ്ധിക്കാത്ത കഥാപാത്രത്തില്‍ ഒതുങ്ങിയ തനിക്ക് ഇന്ന് അതേ മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിക്കുക എന്നത് സ്വപ്‌ന തുല്യമായ കാര്യമാണെന്ന് നടന്‍ ജയസൂര്യ. മഞ്ജുവും…

ഒരിക്കല്‍ മഞ്ജു വാര്യരുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആരാലും ശ്രദ്ധിക്കാത്ത കഥാപാത്രത്തില്‍ ഒതുങ്ങിയ തനിക്ക് ഇന്ന് അതേ മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിക്കുക എന്നത് സ്വപ്‌ന തുല്യമായ കാര്യമാണെന്ന് നടന്‍ ജയസൂര്യ. മഞ്ജുവും ജയസൂര്യയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘മേരീ ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

വേദിയില്‍ വികാര നിര്‍ഭരമായ വാക്കുകളാണ് ജയസൂര്യ പങ്കുവെച്ചത്. താരത്തിന്റെ വാക്കുകളിലേയ്ക്ക്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു വാര്യന്‍ നായികയായ പത്രം എന്ന സിനിമയുടെ ഷൂട്ടിങ് സമയം. അതില്‍ ഒരു വേഷം കിട്ടാന്‍, ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായെങ്കിലും ഭാഗമാകാന്‍ ഒരുപാട് ശ്രമിച്ചുനടന്ന കാലത്താണ് ആദ്യമായി മഞ്ജുവിനെ ദൂരെ നിന്നെങ്കിലും കാണുന്നത്. പിന്നീട് ഹനീഫിക്കയുടെ പിന്തുണയോടെ പത്രക്കാര്‍ക്ക് ഇടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി മുഖം കാണിക്കാന്‍ അവസരം ലഭിച്ചു.

 

ആ പത്രം എന്ന് പറയുന്ന സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഞാന്‍ മഞ്ജു വാര്യര്‍ എന്ന ബ്രില്യന്റ് ആയ ആര്‍ട്ടിസ്റ്റിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി എന്നത് തന്നെ സംബന്ധിച്ച് സ്വപ്‌ന തുല്യമായ ഒരു കാര്യമാണ്. ഞാന്‍ അന്ന് മുതല്‍ ആരാധിക്കുന്ന വ്യക്തിയാണ്. സിനിമയെ സ്‌നേഹിക്കുന്നതിനായി നമ്മള്‍ പോലും അറിയാതെ നമ്മെ സ്വാധ്വീനിക്കുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അതില്‍ സിനിമയെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇത്ര സീനിയര്‍ ആണെങ്കിലും അടുത്ത സുഹൃത്തുക്കളെപ്പോലെ എന്ത് തമാശയും കഴിയുന്ന മഞ്ജുവിനെ ചിരിച്ച മുഖത്തോടെ അല്ലാതെ താന്‍ കണ്ടിട്ടില്ല. മഞ്ജുവിനൊപ്പം ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം, ജയസൂര്യ പറഞ്ഞു.

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. എം. ജയചന്ദ്രന്‍ ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. നോദ് ഇല്ലംപള്ളി. ജോണി ആന്റണി,ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ , മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.