മൗനരാഗത്തിലെ വിക്രം ഈ താരത്തിന്റെ മകൻ ആണെന്ന് എത്രപേർക്കറിയാം

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ്…

ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്,

സീരിയൽ റേറ്റിംഗിൽ നമ്പർ വൺ സ്ഥാനത്താണ് മൗനരാഗം എന്ന് പറയാം. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്

ഇവര്‍ക്കൊപ്പം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ ആണ് സോണിയും വിക്രമും. ഈ പരമ്ബരയില്‍ വിക്രമായി എത്തുന്നത് യുവനടന്‍ കല്യാണ്‍ ഖന്നയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടി സിനിയുടെ മകനാണു കല്യാണ്‍ ഖന്ന. വര്‍ഷങ്ങള്‍ ആയി അഭിനയരംഗത്തു തുടരുന്ന കലാകാരിയാണ് സിനി.

അടുത്തിടെ കല്യാണ്‍ ഖന്ന സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച ചിത്രത്തിലൂടെയാണ് കല്യാണിന്റെ അമ്മയാണ് സിനി എന്ന് ആരാധകര്‍ തിരിച്ചറിയുന്നത്. ചിത്രം കണ്ടപ്പോഴും സിനി യഥാര്‍ത്ഥ ജീവിതത്തിലും അമ്മയാണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല കല്യാണിന്റെ പേരിലെ വ്യത്യസ്തതയും ആരാധകര്‍ക്ക് സംശയം കൂട്ടി.