നടന്‍ ശരത് ബാബു അന്തരിച്ചു!!

പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു ശരത് ബാബുവിന്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ഏറെ നാളായി ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങളില്‍…

പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു ശരത് ബാബുവിന്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ഏറെ നാളായി ചികിത്സയിലായിരുന്നു.

ആന്തരാവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ശരത് ബാബുവിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

തെന്നിന്ത്യന്‍ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. ‘ശരപഞ്ജരം’, ‘ധന്യ’, ‘ഡെയ്‌സി’, ‘ഫോര്‍ ഫസ്റ്റ് നൈറ്റ്‌സ്’, ‘ശബരിമലയില്‍ തങ്ക സൂര്യോദയം’, ‘കന്യാകുമാരിയില്‍ ഒരു കവിത’, ‘പൂനിലാമഴ’, ‘പ്രശ്‌ന പരിഹാര ശാല’ എന്നീ മലയാള ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്.

1973ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘രാമ രാജ്യ’ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അമേരിക്ക അമ്മായി’, ‘സീതകൊക ചിലക’, ‘ഓ ഭാര്യ കഥ’, ‘നീരഞ്ജനം’ തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ‘വസന്ത മുല്ലൈ’യാണ് ശരത് ബാബുവിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.