വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് കാണുന്നതില്‍ തെറ്റില്ല!!! തേജസിന്റെ വീട്ടിലെത്തി നടി മാളവിക

സോഷ്യല്‍ മീഡിയയിലൂടെയാണ് നടി മാളവിക കൃഷ്ണദാസ് വിവാഹവാര്‍ത്ത പങ്കുവച്ചത്. അടുത്തിടെ വ്‌ളോഗിലൂടെ സര്‍പ്രൈസായിട്ടാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. നടനായ തേജസ് ജ്യോതിയെയാണ് താരം വിവാഹം കഴിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.…

സോഷ്യല്‍ മീഡിയയിലൂടെയാണ് നടി മാളവിക കൃഷ്ണദാസ് വിവാഹവാര്‍ത്ത പങ്കുവച്ചത്. അടുത്തിടെ വ്‌ളോഗിലൂടെ സര്‍പ്രൈസായിട്ടാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. നടനായ തേജസ് ജ്യോതിയെയാണ് താരം വിവാഹം കഴിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അങ്ങനെ തുടങ്ങിയ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ സര്‍പ്രൈസായി മറ്റൊരു സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. ഇത്തവണ ഭാവിവരന്റെ വീടാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് വരന്റെ വീട് വധു സന്ദര്‍ശിക്കാറില്ല എന്ന കാഴ്ചപ്പാട് തെറ്റിച്ച് എത്തിയിരിക്കുകയാണ് താരം. വിവാഹത്തിന് മുന്‍പ് വധു വരന്റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും താരം പറയുന്നു.

വിവാഹ നിശ്ചയത്തിന് പ്രത്യേക ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. വരന്റെ വീട്ടില്‍ വച്ച് വിവാഹ തീയതി നിശ്ചയിക്കുക മാത്രമായിരുന്നെന്നും മാളവിക പറഞ്ഞു. പെണ്ണു കാണല്‍ മാത്രമല്ല, ചെക്കന്‍ കാണാലുംകൂടി നടത്തിയിരിക്കുകയാണെന്ന് നടി പറയുന്നു. വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നും താരം പറയുന്നു.

തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് മാളവികയും തേജസ് ജ്യോതിയും പറഞ്ഞിരുന്നു. പെണ്ണുകാണല്‍ ചടങ്ങ് വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക അന്ന് തന്റെ വരനെ പരിചയപ്പെടുത്തിയത്.