മകളുടെ ചോദ്യമാണ് എന്നെ വീണ്ടും സിനിമയില്‍ എത്തിച്ചത്: ‘ജന ഗണ മന’യിലൂടെ തിരിച്ചുവരവ് അറിയിച്ച് നടി ശാരി

മകളുടെ ചോദ്യമാണ് എന്നെ വീണ്ടും സിനിമയില്‍ എത്തിച്ചതെന്ന് നടി ശാരി. ‘ജന ഗണ മന’ എന്ന ചിത്രത്തിലൂടെയാണ് ശാരി തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്റെ മകള്‍ സ്വന്തം കാലില്‍ നില്‍ക്കാറായി. അവളിപ്പോള്‍ ഒരു കമ്പനികയില്‍…

മകളുടെ ചോദ്യമാണ് എന്നെ വീണ്ടും സിനിമയില്‍ എത്തിച്ചതെന്ന് നടി ശാരി. ‘ജന ഗണ മന’ എന്ന ചിത്രത്തിലൂടെയാണ് ശാരി തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്.

എന്റെ മകള്‍ സ്വന്തം കാലില്‍ നില്‍ക്കാറായി. അവളിപ്പോള്‍ ഒരു കമ്പനികയില്‍ ജോലി ചെയ്യുകയാണ്. വീട്ടിലിരുന്ന് ബോറടിക്കുന്നില്ലേ, വീണ്ടും അഭിനയിച്ചുകൂടേ എന്നൊക്കെ അവളാണ് എന്നോട് ചോദിച്ചത്. അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ നല്ല സിനിമകള്‍ വന്നാല്‍ ചെയ്യാമെന്ന് കരുതിയിരിക്കുമ്പോഴാണ് ‘ജനഗണമന’യ്ക്കായി ഡിജോ വിളിക്കുന്നത്.

നടിയുടെ ആ കണ്ണുകള്‍ തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ പ്രത്യേകത. ഒരുകാലത്ത് സക്രീനില്‍ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് എവിടെ എന്നുപോലും അറിയാന്‍ കഴിഞ്ഞിരുന്നില്ല.

ശബാന എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. തിരിച്ചുവരവിനുള്ള അവസരമാണ് ഇതെന്ന് എനിക്ക് തോന്നി. മംമ്തയുടെ അമ്മയുടെ കഥാപാത്രമാണ്. ആദ്യമായാണ് ഞാന്‍ ഇത്തരമൊരു റോള്‍ ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്’

മുമ്പ് പൃഥ്വിരാജുമൊത്ത് ചെയ്ത സിനിമയുടെ വിശേഷങ്ങളും താരം പങ്കുവെച്ച്. ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. താമാശ മൂഡില്‍ ഒരു പ്ലേ ബോയ് ലൗവര്‍ ക്യാരക്ടര്‍ ആയിരുന്നു പൃഥ്വിക്ക് ചിത്രത്തിലെന്ന് ശാരി ഓര്‍മിക്കുന്നു. പക്ഷേ ഈ സിനിമയില്‍ കാണുമ്പോള്‍ പൃഥ്വി എത്രത്തോളം മാറിപ്പോയെന്ന് താന്‍ ആശ്ചര്യപ്പെട്ടതായി താരം പറയുന്നു. പ്രൃഥ്വിയുടെ മെച്യൂരിറ്റി, കോമ്പിനേഷന്‍, എല്ലാം അത്ഭുതപ്പെടുത്തി.

മംമ്തയുമൊത്തുള്ള ഫാമിലി സീനുകള്‍ വളരെ ക്യൂട്ട് ആയിരുന്നു. ഒത്തിരി സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് മംമ്ത ഇടപെട്ടത്. പുതിയ ജനറേഷനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് നല്ല ഫീല്‍ ആയിരുന്നു. മലയാള സിനിമ തനിക്ക് എല്ലാം തന്നിട്ടുണ്ട്. എല്ലാ റോളും അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

നല്ല സിനിമകള്‍ വന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. നല്ല ക്യാരക്ടറുകള്‍ ലഭിക്കണം. ചിത്രത്തില്‍ മുഴുവന്‍ സമയ റോള്‍ വേണമെന്നില്ല, ചെറുതെങ്കിലും പ്രാധാന്യം അര്‍ഹിക്കുന്ന വേഷങ്ങള്‍ ലഭിച്ചാല്‍ മതി.

സിനിമയില്‍ നല്ല മാറ്റങ്ങളുണ്ടായി. പുതിയ ജനറേഷന്‍ അവരുടെ ക്രിയേറ്റിവിറ്റി സിനിമയില്‍ കാണിക്കുന്നു. ഒ. ടി. ടിയില്‍ കാണുന്ന ചിത്രങ്ങളില്‍ മലയാളം വേറിട്ടു നില്‍ക്കുന്നതായും, എല്ലാവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കുന്നതായും താരം പറഞ്ഞു.