എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, തന്റെ പുതിയ വീഡിയോയിൽ കൂടി താൻ പഠിക്കാൻ ഉദ്ദേശിക്കുന്ന അഞ്ചു കാര്യങ്ങളെ കുറിച്ച് താരം

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരകുടുംബം പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. ഇവർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ പ്രേക്ഷകർക്കും ഇവരുടെ വിശേഷങ്ങൾ അറിയാൻ എളുപ്പമാണ്.

തന്റെ ഒഴിവ് സമയങ്ങൾ എല്ലാം തന്റെ ആരാധകരോഡ് സംസാരിക്കാൻ അഹാന എത്താറുണ്ട്, താരം പങ്കുവെക്കുന്ന വിശേഷങ്ങളും പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്, കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ചിലർ ചോദിച്ച ചോദ്യത്തിനാണ് അഹാന മറുപടി നല്കിയിരിക്കുന്നത്,ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചും അഹാന തുറന്നു പറയുന്നുണ്ട്. പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേര്‍തിരിച്ച് നിര്‍ത്താന്‍ സാധിക്കുമോ എന്നായിരുന്നു ഒരു ചോദ്യം. താന്‍ വളരെ ഓപ്പണ്‍ ആണെന്നായിരുന്നു അഹാനയുടെ മറുപടി.

താന്‍ ഫോര്‍മല്‍ അല്ലെന്നും സുതാര്യമായ വ്യക്തിയാണെന്നും അഹാന പറയുന്നു. തന്റെ വിദ്യാഭാസത്തെ കുറിച്ചും താരം വ്യക്തമാക്കി, താൻ ഒരു വിഷ്വല്‍ കമ്മ്യണിക്കേഷില്‍ ഗ്രാജുവേറ്റും അഡ്വര്‍ട്ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗില്‍ പോസ്റ്റ് ഗ്രാജുവേറ്റാണെന്നും അഹാന കൂട്ടിച്ചേർത്തു. താൻ പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചും താരം പറഞ്ഞു, തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ആകാം, തലകറങ്ങി വീഴാതെ എങ്ങനെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം, ടുവീലര്‍ ശരിയായി എങ്ങനെ ഓടിക്കാം എന്നെല്ലാമാണ് താന്‍ ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അഹാന പറഞ്ഞത്.

ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണിയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താരത്തിന് കോവിഡ് ബാധിച്ചത് വാർത്തയായിരുന്നു. തന്റെ ക്വാറന്റൈൻ വിശേഷങ്ങൾ എല്ലാം താരം തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.