സിമ്പുവുമായി അഭിപ്രായ വ്യസ്ത്യസങ്ങൾ ഉണ്ടായതോടെ പിരിയുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താര ജോഡികൾ ആണ് ഐശ്വര്യയും ധനുഷും. ഇരുവരും വളരെ നാളത്തെ പ്രണയത്തിന് ശേഷമാണു വിവാഹം കഴിച്ചത്. പതിനെട്ട് വർഷമായി ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയായിരുന്നു. ഇരുവർക്കും രണ്ടു…

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താര ജോഡികൾ ആണ് ഐശ്വര്യയും ധനുഷും. ഇരുവരും വളരെ നാളത്തെ പ്രണയത്തിന് ശേഷമാണു വിവാഹം കഴിച്ചത്. പതിനെട്ട് വർഷമായി ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയായിരുന്നു. ഇരുവർക്കും രണ്ടു മക്കളും ഉണ്ട്. അഭിനയത്തിൽ സജീവമായി ധനുഷ് നിന്നപ്പോൾ ഐശ്വര്യ അകട്ടെ ശ്രദ്ധ കേന്ദ്രീകരിച്ചത് സംവിധാനത്തിൽ ആയിരുന്നു. ഇരുവരും മാതൃക ദാമ്പത്യം നയിച്ച് വരുകയായിരുന്നു. എന്നാൽ പ്രേഷകരുടെ ഞെട്ടിച്ച് കൊണ്ടാണ് ഇവരുടെ വിവാഹമോചന വാർത്തകൾ പുറത്ത് വന്നത്. ധനുഷും ഐശ്വര്യയും ഒന്നിച്ചാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

എന്നാൽ മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഇരുവരും ഒന്നിക്കാറുമുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പ്രണയ ജീവിതത്തെ കുറിച്ച് നടൻ ഫയൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫയൽവാന്റെ വാക്കുകൾ ഇങ്ങനെ, ഐശ്വര്യ ആദ്യം പ്രണയത്തിൽ ആയത് ധനുഷമായിട്ട് ആയിരുന്നില്ല. ഒരു ബിസിനെസ്സ് കാരന്റെ മകനായാണ് ഐശ്വര്യ ആദ്യം പ്രണയത്തിൽ ആയത്. എന്നാൽ ആ യുവാവ് ആ,ത്മ ഹത്യ ചെയ്യുകയായിരുന്നു. എന്നാൽ അയാൾ ജീവനൊടുക്കാൻ ഉണ്ടായ കാരണം എന്താണ് ഇപ്പോഴും വ്യക്തമല്ല എന്നതാണ് സത്യം. അതിനു ശേഷം ആണ് ഐശ്വര്യ ധനുഷുമായി പരിചയത്തിൽ ആകുന്നത്.

ധനുഷുമായുള്ള പരിചയം പ്രണയമായി മാറാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. ധനുഷുമായി വിവാഹം കഴിക്കുന്നത് മുൻപ് തന്നെ ഐശ്വര്യയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. നടൻ സിമ്പുവുമായി ഐശ്വര്യ പ്രണയത്തിൽ ആയിരുന്നു. എന്നാൽ ഇവർ തമ്മിൽ പെട്ടന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്. പിന്നീടാണ് ഐശ്വര്യ ധനുഷിനെ വിവാഹം കഴിക്കുന്നത്. ഈ കാരണത്താൽ ധനുഷും സിമ്പുവുമായും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഐശ്വര്യയുടെ വിവാഹത്തോടെ സിമ്പു മാനസികമായി തകരുകയും ചെയ്തു എന്നുമാണ് ഇദ്ദേഹം പറയുന്നത്.