എൻഗേജ്മെന്റ് ചിത്രങ്ങൾ, ആരാധകരെ ഞെട്ടിച്ച് മൗനരാഗത്തിലെ കല്യാണി

കണ്ണീര്‍ പരമ്പരകളെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ സീരിയലുകളെയും അതിലെ കഥാപാത്രങ്ങളെയും വിമര്‍ശിക്കുന്നത് പതിവാണ്. എന്നാലിപ്പോള്‍ ചെറുപ്പക്കാരടക്കം സീരിയലുകളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നിലെ കാരണവും…

കണ്ണീര്‍ പരമ്പരകളെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ സീരിയലുകളെയും അതിലെ കഥാപാത്രങ്ങളെയും വിമര്‍ശിക്കുന്നത് പതിവാണ്. എന്നാലിപ്പോള്‍ ചെറുപ്പക്കാരടക്കം സീരിയലുകളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളും സൂപ്പര്‍ ഹിറ്റായി മാറിയതിന് പിന്നിലെ കാരണവും അതാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. മികച്ച പിന്തുണയും സ്വീകാര്യതയുമായി മുന്നേറുകയാണ് പരമ്പര.

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായെത്തുകയാണ് സീരിയല്‍. പരമ്പരയുടെ പുതിയ പ്രമോ കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്. ഊമയായ കല്യാണിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കിരണിന്റെ പിണക്കവും പിന്നീടുണ്ടായ പ്രശ്‌നങ്ങളുമൊക്കെയായി കല്യാണിയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് കിരണ്‍. ഇങ്ങനെ സംഭവ ബഹുമായ കഥകളുമായി മുന്നോട്ട് പോകുകയാണ് പരമ്പര, പ്രേക്ഷരുടെ ഇഷ്ട പാരമ്പരയിൽ ഒന്നായി മാറിയിരിക്കുകയാണ് മൗനരാഗം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കല്യാണിയും കിരണും മണാലിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും അന്ന് വാർത്തകൾ വന്നിരുന്നു,  സോഷ്യൽ മീഡിയയിൽ സജീവം ആയ ഐശ്വര്യ പങ്ക് വച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ മൗനരാഗം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എൻഗേജ്‌മെന്റ്റ് ചിത്രങ്ങൾ എന്ന ഹാഷ്ടാഗുമായി ഐശ്വര്യ പങ്കിട്ട ചിത്രങ്ങൾ ഞൊടിയിടയിൽ ആണ് വൈറൽ ആയത്. നിരവധി ഫാൻ പേജുകളിലൂടെ വൈറൽ ആയ ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം കല്യാണി ആരാധകർ ഒന്ന് ഞെട്ടി എങ്കിലും പിന്നീട് ഐശ്വര്യയുടെ എൻഗേജ്‌മെന്റ് അല്ല സഹോദരിയുടെ വിവാഹനിശ്ചയം ആണ് നടന്നത് എന്ന് മറ്റുള്ള ഹാഷ് ടാഗുകളിൽ നിന്നും വ്യക്തമാകും. കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ അന്യ ഭാഷക്കാരിയാണ് എന്നിരുന്നാലും താരത്തിന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്