അജുവർഗീസ് എങ്ങനെ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം ആയി !!

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കോമഡി കഥാപാത്രങ്ങൾ ചെയ്തൊരു നടൻ. പല സിനിമകളിലും പുള്ളി അഭിനയിക്കുവായിരുന്നെന്നു തോന്നുന്നില്ല, മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോവും. ഓം ശാന്തി ഓശാനയിലെ ഡേവിഡ് കാഞ്ഞാണി…

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കോമഡി കഥാപാത്രങ്ങൾ ചെയ്തൊരു നടൻ. പല സിനിമകളിലും പുള്ളി അഭിനയിക്കുവായിരുന്നെന്നു തോന്നുന്നില്ല, മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോവും. ഓം ശാന്തി ഓശാനയിലെ ഡേവിഡ് കാഞ്ഞാണി ശരിക്കും വേറെ ലെവൽ ആക്കിയത് പുള്ളിയുടെ സ്വതസിദ്ധമായ ആ സ്റ്റൈൽ കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ശരിക്കും ഒരു ഉഡായിപ്പ് feel കൊണ്ടുവരാൻ പുള്ളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നൊക്കെ പലപ്പോഴും തോന്നിപ്പോവാറുണ്ട്.

(character ആവശ്യപ്പെടുന്നതും അതുതന്നെ എന്നത് സത്യം) വെള്ളിമൂങ്ങയിലെ sidekick റോളൊക്കെ എത്ര രസകരമായാണ് ചെയ്തു വെച്ചിട്ടുള്ളത് ഇന്നലെ കണ്ട സച്ചിൻ എന്ന സിനിമയിലും പുള്ളി തകർത്തു , അതും കിടിലൻ ഗെറ്റപ്പിൽ ആ പടം മുഴുവൻ കാണാനിരുന്നത് തന്നെ അജുവിന്റെ രസകരമായ നിമിഷങ്ങൾ ഉള്ളതാണ്. variety ഗെറ്റപ്പുകൾ കൊണ്ടുവരുമ്പോഴും, അനാവശ്യമായി വലിച്ചു വാരി സിനിമ ചെയ്യാതെ, ചെയ്യുന്ന റോളുകളിൽ stereotype ആവാതെ അജുവിന് ഇനിയും കുറേ നല്ല നല്ല റോളുകൾ കിട്ടട്ടെ.