വിവാഹം ഇങ്ങെത്തി..!! രണ്‍ബീറിനെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകള്‍ കേട്ടോ..?

ബോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട താരജോഡികളുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹ ശേഷം ആരാധകര്‍ വളരെ ആവേശത്തോടെയും ആകാംക്ഷയോടെയും ഉറ്റു നോക്കുന്ന മറ്റൊരു സെലിബ്രിറ്റി…

ബോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട താരജോഡികളുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹ ശേഷം ആരാധകര്‍ വളരെ ആവേശത്തോടെയും ആകാംക്ഷയോടെയും ഉറ്റു നോക്കുന്ന മറ്റൊരു സെലിബ്രിറ്റി വിവാഹമാണ് രണ്‍ബീര്‍- ആലിയ വിവാഹം. കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ.. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് രണ്‍ബീറിന കുറിച്ച് ആലിയ ഭട്ട് മുന്‍പ് പറഞ്ഞ വാക്കുകളാണ്.

രണ്‍ബീറിന്റെ ഭൂതകാലത്തെ കുറിച്ച് തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളോ പരാതികളോ ഇല്ലെന്നാണ് അന്ന ആലിയ പറഞ്ഞത്. രണ്‍ബീര്‍ നടി ദീപിക പദുകോണുമായി കടുത്ത പ്രണയത്തില്‍ ആയിരുന്നെങ്കിലും പിന്നീട് ആ ബന്ധം തകര്‍ന്നിരുന്നു, പക്വത ഇല്ലാത്ത സമയത്ത് തനിക്ക് പറ്റിപ്പോയ തെറ്റാണ് ആ ബ്രേക്ക്അപ്പ് എന്ന് രണ്‍ബിര്‍ പിന്നീട് തുറന്ന് പറഞ്ഞിരുന്നു.

അതേസമയം, ആലിയയ്്കും ഇതിന് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ‘എനിക്കും ഒരു ഭൂതകാലമുള്ളതിനാല്‍ രണ്‍ബീറിന്റെ ഭൂതകാലം എനിക്ക് ഒരിക്കലും പ്രശ്നമല്ല എന്നായിരുന്നു ആലിയ ഭട്ട് പറഞ്ഞത്. രണ്‍ബീര്‍ വളരെ ലാളിത്യം ഉള്ള വ്യക്തിയാണെന്നും ആരെ കുറിച്ചും ഗോസിപ്പുകള്‍

പറായാറില്ലെന്നും അത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും ഇക്കാരണങ്ങള്‍ കൊണ്ടാണ് രണ്‍ബീറനോട് ഇഷ്ടം തോന്നിയത് എന്നും ആലിയ പറഞ്ഞിരുന്നു.. നടിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വിവാഹം അടുത്തിരിക്കുന്ന ഈ വേളയില്‍ വീണ്ടും വൈറലായി മാറുന്നത്.