കല്ല്യാണം പൊടിപൊടിച്ചു! പള്ളിയില്‍ ചെരുപ്പിട്ട് കയറിയതിന് ആലീസിന് വിമര്‍ശനം!! വിശദീകരണവുമായി നടി

സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. പ്രൗഢഗംഭീരമായ കല്യാണ ചടങ്ങുകളില്‍ നിരവധി ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്നു. കല്യാണത്തോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും വളരെ സുന്ദരിയായാണ്…

സീരിയല്‍ നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. പ്രൗഢഗംഭീരമായ കല്യാണ ചടങ്ങുകളില്‍ നിരവധി ചലച്ചിത്ര താരങ്ങളും പങ്കെടുത്തിരുന്നു. കല്യാണത്തോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും വളരെ സുന്ദരിയായാണ് ആലീസ് പ്രത്യക്ഷപ്പെട്ടത്.

ആലീസിന്റെ വിവാഹ മേക്കപ്പ് ലുക്കും വസ്ത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒതു തരംഗം തന്നെ സൃഷ്ടിച്ചു. നിമിഷ നേരം കൊണ്ടാണ് ആലീസിന്റെ വിവാഹ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായത്. കടമറ്റത്ത് കത്തനാര്‍, കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് ആലീസിന്റെ ജീവിത പങ്കാളി. താരത്തിന്റെ യൂട്യൂബ് ചാനല്‍ വഴി വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹ ചടങ്ങും പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കിയ റിസപ്ഷന്റെ വിശേഷങ്ങളുമെല്ലാം പുറത്ത് വിട്ടിരുന്നു. കല്യാണം പൊടിപൊടിച്ചു എങ്കിലും ആലീസിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ചിലര്‍ രംഗത്ത് വന്നിരുന്നു. പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി, മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞാണ് ചിലരുടെ വിമര്‍ശനം. എന്നാല്‍ ഇതിന് വിശദീകരണം നല്‍കി താരം തന്നെ രംഗത്ത് വന്നിരുന്നു. എന്റേയും ഇച്ചായന്റേയും പള്ളിയില്‍ വിവാഹ സമയങ്ങളില്‍ വധുവിന് ചെരുപ്പ് ധരിക്കാന്‍ അനുവാദമുണ്ടെന്നാണ് ആലീസ് പറഞ്ഞിരിക്കുന്നത്. ഗൗണ്‍ പോലുള്ളവ ധരിക്കുമ്പോള്‍ നടക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റാനാണ് ചെരുപ്പ് ധരിക്കുന്നത്.

പള്ളിയുടെ ആളുകള്‍ സമ്മതം നല്‍കിയതുമാണ്. ഒന്നും പറയാനില്ലാത്തതിനാല്‍ വരുന്ന വിമര്‍ശനങ്ങളായിട്ട് മാത്രമെ അത്തരം കമന്റുകളെ ഞങ്ങള്‍ കാണുന്നുള്ളൂ എന്നാണ് നവദമ്പതികള്‍ പറയുന്നത്. മനോഹരമായ ദാമ്പത്യം ലഭിക്കണം എന്ന പ്രാര്‍ഥന മാത്രമാണുള്ളത്. വിവാഹം വിചാരിച്ചപോലെ ഭംഗിയായി നടന്നതിലും സന്തോഷമുണ്ട് എന്നും ആലീസ് പറഞ്ഞു.