ഇച്ചായന്‍ എന്നെ കളഞ്ഞിട്ട് പോയി! ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങളാണെന്നും പറഞ്ഞു! ആലീസ് ക്രിസ്റ്റി

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരമാണ് ആലീസ് ക്രിസ്റ്റി. വിവാഹ ജീവിതം കഴിഞ്ഞതോടെ കൂടുതല്‍ സജീവമായി പ്രേക്ഷകരിലേക്ക് എത്തിയ താരത്തെ കുറിച്ചുള്ള പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ…

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരമാണ് ആലീസ് ക്രിസ്റ്റി. വിവാഹ ജീവിതം കഴിഞ്ഞതോടെ കൂടുതല്‍ സജീവമായി പ്രേക്ഷകരിലേക്ക് എത്തിയ താരത്തെ കുറിച്ചുള്ള പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം താരം തന്റെ ആരാധകരെ അറിയിച്ചിരുന്നത്. ഇതോടെ ആലീസിന്റെ പുതിയ വീഡിയോകളും വിശേഷങ്ങളും അറിയാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ആയിരുന്നു അവര്‍, എന്നാല്‍ ഇപ്പോഴിതാ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി.

കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ വീഡിയോകളൊന്നും ചെയ്തിരുന്നില്ല. ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് ഞാന്‍ തന്നെ നിങ്ങളോട് പറഞ്ഞിരുന്നല്ലോ.. ഇപ്പോഴിതാ ഇതൊരു പുതിയ തുടക്കമാണെന്ന് അറിയിക്കുകയാണ് ആലീസ് ഏറ്റവും പുതിയ വീഡിയോയിലൂടെ. ചാനലിന് വന്ന പ്രശ്‌നങ്ങള്‍ എല്ലാം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട് എന്നാണ് ആലീസ് വീഡിയോയിലൂടെ അറിയിക്കുന്നത്. അതേസമയം, കുറച്ച് നാളുകള്‍ വീഡിയോ ഒന്നും കാണാതായതോടെ തന്റെ ജീവിതത്തില്‍

എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ആണെന്ന് ചിലര്‍ പറഞ്ഞു പരത്തി എന്നും നടി പറയുന്നു.. ഇച്ചായന്‍ എന്നെ കളഞ്ഞിട്ട് പോയി.. ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണെന്ന് വരെ പലരും പറഞ്ഞു എന്ന് ആലിസ് പറഞ്ഞു.. എല്ലാം താന്‍ കണ്ട് ചിരിച്ച് കളയുകയാണ് ചെയ്തത്. എന്തായാലും ഇപ്പോള്‍ പുതിയൊരു തുടക്കമാണ്.. ഇനി പുതിയ വീഡിയോകള്‍ എല്ലാം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കും എന്നും ആലിസ് അറിയിച്ചു. ഇനി ഞാന്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങുകയാണ്. ആ സന്തോഷവാര്‍ത്ത പങ്കിടാനായി വന്നതാണ് ഞാന്‍.. ഒരു യൂട്യൂബ് ചാനല്‍ പോയതിന് ഇത്ര സങ്കടപ്പെടണോ, നിന്റെ ജോലി നോക്കി പോടീ, വേറെ ഒന്ന് തുടങ്ങിയാല്‍ പോരെ എന്നെല്ലാം ചിലര്‍ ചോദിച്ചു..

പറയുന്നവര്‍ക്ക് അത് നിസാരമായിരിക്കും എന്നാല്‍ ഞാനും ഭര്‍ത്താവും പലതും മാറ്റി നിര്‍ത്തിയാണ് യൂട്യൂബ് ചാനലിന് വേണ്ടി പരിശ്രമിക്കുന്നത് എന്നും താരം പറഞ്ഞു. ഒരുപാട് നാളുകള്‍ എടുത്ത് വളര്‍ത്തിക്കൊണ്ട് വന്ന ഒരു കാര്യം ഒരു സെക്കന്റ് കൊണ്ട് ഇല്ലാതായി പോവുക എന്ന് പറയുന്നത് വലിയ വിഷമം തന്നെയാണ് എന്നും ആലീസ് വീഡിയോയില്‍ പറഞ്ഞു. ഇച്ചായനും സങ്കടമായിരുന്നു ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്നേഹമോ എന്ന് വരെ ഞാന്‍ ചിന്തിച്ചുപോയി.വിഷമഘട്ടത്തില്‍ കൂടെനിന്ന് എന്നെ ആശ്വസിപ്പിച്ചത് ഇച്ചായനാണെന്നും താരം പറയുന്നു.

https://www.youtube.com/watch?v=GHxuRnE8BH8