പ്രപഞ്ചത്തിലെ ഒന്നിനും എന്നെ തടുക്കാനാവില്ല..!! – അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായിക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. നടന്‍ ബാലയുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജീവിതം ആഗ്രഹിച്ച രീതിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആ…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായിക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. നടന്‍ ബാലയുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജീവിതം ആഗ്രഹിച്ച രീതിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആ ബന്ധം അമൃത വേര്‍പ്പെടുത്തുകയായിരുന്നു.

പ്രായത്തിന്റെയും പക്വതയില്ലായ്മയുടേയും ഫലമായാണ് ആ ബന്ധത്തില്‍ എത്തിപ്പെട്ടതെന്നാണ് അമൃത പിന്നീട് പറഞ്ഞത്. ഇപ്പോള്‍ തന്റെ മകളുമായി സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത. സ്വന്തമായി മ്യൂസിക് ബാന്‍ഡും യൂട്യൂബ് ചാനലും എല്ലാമായി തിരക്കിലാണ് താരം, ഇപ്പോഴിതാ അമൃതയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഇപ്പോഴും അമൃതയ്ക്ക് എതിരെ വരുമ്പോഴും താന്‍ കൂളാണെന്ന് തെളിയിക്കുകയാണ് താരം.

https://www.instagram.com/reel/Ca2Y6Y4DNAt/?utm_source=ig_web_copy_link

പ്രപഞ്ചത്തില്‍ ഒന്നിന് തന്നെയും തന്നെ തടയാന്‍ സാധിക്കില്ലെന്ന് പറയുകയാണ് അമൃത. സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് താരത്തെ പുതിയ പോസ്റ്റില്‍ കാണാന്‍ കഴിയുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ വന്നപ്പോഴും കുടുംബത്തിന്റെ പിന്തുണയും ആത്മവിശ്വാസവും താരത്തിന് കൂട്ടായി എത്തി.

സിനിമാ പിന്നണി ഗാനരംഗത്തും അമൃത സുരേഷിന് തിളങ്ങാന്‍ സാധിച്ചിട്ടുണ്ട്. പാട്ടിന്റെ ലോകത്ത് ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ അമൃതയ്ക്ക് സാധിക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.