സഹികെട്ട് അഭിരാമി തന്നെ ഒടുവിൽ മറുപടി നൽകുകയായിരുന്നു

വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയത്. എന്നാൽ അമൃതയുടെ വ്യകതിപരമായ കാര്യങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ…

വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയത്. എന്നാൽ അമൃതയുടെ വ്യകതിപരമായ കാര്യങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ ബന്ധം. ഏറെ വിവാദങ്ങൾ വേട്ടയാടിക്കൊണ്ടിരുന്ന താരം ആയിരുന്നു ഗോപി സുന്ദർ. അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി അടുത്തത്. ഇതൊക്കെ ആളുകളിൽ കൂടുതൽ വിമർശനം ഉണ്ടാക്കാൻ കാരണമായിരുന്നു.

നിരവധി വാർത്തകളും ഇരുവരെയും കുറിച്ച് വന്നിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലെ വാർത്തകളാണ് അടുത്തിടെ വന്നത്. എന്നാൽ അമൃതയുമൊത്തുള്ള ചിത്രം ഗോപി സുന്ദറും പങ്കുവെച്ചതോടെ ആ സംസാരത്തിന് താൽക്കാലിക ശമനം ഉണ്ടായി എങ്കിലും അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ആശംസകൾ അറിയിച്ച് എത്താതിരുന്നത് ഏറെ ചർച്ചകൾക്ക് കാരണമായി. എന്നാൽ അമൃതയ്ക്ക് ധൈര്യം നൽകുന്ന തരത്തിൽ ഉള്ള പിറന്നാൾ ആശംസകൾ ആണ് അനുജത്തി അഭിരാമി സുരേഷ് പങ്കുവെച്ചത്. ഇതോടെ ഗോപി സുന്ദറും അമൃതയും തമ്മിൽ പിണക്കത്തിൽ ആണെന്ന് ഏറെ കുറെ ആളുകൾ ഉറപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ അമൃതയ്ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞു കൊണ്ട് അഭിരാമി പങ്കുവെച്ച പോസ്റ്റിന് വന്ന ഒരു കമെന്റും അതിനു അഭിരാമി നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പിറന്നാൾ ആശംസിച്ച് ഗോപി സുന്ദർ എത്തിയില്ലല്ലോ, എന്തോ വശപ്പിശക് ഉണ്ടല്ലോ എന്നാണ് ഒരാൾ നൽകിയ കമെന്റ്. അതിനു മറുപടിയും അഭിരാമി പറയുന്നു. ‘ആഹ് ഉണ്ട്, എന്തേയ്? വന്നില്ലല്ലോ ഇത് വരെ എന്ന് കരുതി ഇരിക്കുവായിരുന്നു’ എന്നാണ് ഈ ചോദ്യത്തിന് അഭിരാമി നൽകിയ  മറുപടി.