എങ്ങനെ തോന്നുന്നു നിങ്ങൾക്ക് ഒക്കെ ഇത് പോലെ സംസാരിക്കാൻ, അമൃത സുരേഷ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാർ താരമാണ് അമൃത സുരേഷ്. വർഷങ്ങൾ കൊണ്ട് തന്നെ മലയാള പിന്നണി ഗാന രംഗത്ത് സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാർ താരമാണ് അമൃത സുരേഷ്. വർഷങ്ങൾ കൊണ്ട് തന്നെ മലയാള പിന്നണി ഗാന രംഗത്ത് സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരുപാടിയിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതിനു ശേഷം അമൃതം ഗമയ എന്ന മ്യൂസിക്ക് ബാൻഡും അമൃതയും സഹോദരി അഭിരാമി സുരേഷും ചേർന്ന് ആരംഭിച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ മ്യൂസിക് ബാൻഡ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെക്കുന്ന പല പോസ്റ്റുകളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അടുത്തിടെ ആയിരുന്നു അമൃതയുടെ അച്ഛൻ മരണപ്പെട്ടത്. എന്നാൽ അച്ഛന്റെ മരണ ശേഷം അമൃത പങ്കുവെക്കുന്ന പല ചിത്രങ്ങൾക്കും താഴെ മോശം കമെന്റുകളുമായി ആളുകൾ എത്താറുണ്ട്. അമൃതയുടെ ചിത്രങ്ങൾക്ക് ഒക്കെ വിമർശനങ്ങൾ ആണ് വരുന്നത്. അച്ഛൻ മരിച്ചിട്ട് ദിവസങ്ങൾ മാത്രമല്ലേ ആകുന്നുള്ളു, അതിന് മുൻപ് ഇങ്ങനെ ആഘോഷിക്കണോ, അച്ഛന്റെ മരണം ആഘോഷിക്കുന്നതിന്റെ തിരക്കിൽ ആണ് അമൃത എന്നൊക്കെയുള്ള കമെന്റുകളാണ് അമൃതയുടെ മിക്ക ചിത്രങ്ങൾക്കും വരുന്നത്.

ഇപ്പോഴിത മകൾ പാപ്പുവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത. എന്നാൽ പതിവ് പോലെ തന്നെ അമൃതയുടെ ചിത്രങ്ങൾക്ക് താഴെ മോശം കമെന്റുകൾ ആണ് എത്തുന്നത്. അച്ഛൻ മരിച്ചത് ആഘോഷിക്കുകയാണ് അമൃത അന്നാണ് കമെന്റ്. എന്നാൽ ഈ കമെന്റിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. അച്ഛൻ മരിച്ചത് ഏറ്റവും കൂടുതൽ ബാധിച്ചത് പാപ്പുവിന് ആണ്. അവളെ അതിൽ നിന്ന് മോചിപ്പിക്കേണ്ടത് മകൾ എന്ന നിലയിലും ‘അമ്മ എന്ന നിലയിലും എന്റെ ഉത്തരവാദിത്വം ആണ്. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു ഇത് പോലെ സംസാരിക്കാൻ എന്നുമാണ് അമൃത ചോദിക്കുന്നത്.