തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി അനശ്വര രാജന്‍..!!

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. സൂപ്പര്‍ ശരണ്യയും പുറത്തിറങ്ങിയതോടെ അനശ്വരയ്ക്ക് ആരാധകര്‍ ഏറെയാണ്. മഞ്ജുവാര്യരുടെ മകളായി 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലാണ് അനശ്വര ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക്…

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. സൂപ്പര്‍ ശരണ്യയും പുറത്തിറങ്ങിയതോടെ അനശ്വരയ്ക്ക് ആരാധകര്‍ ഏറെയാണ്. മഞ്ജുവാര്യരുടെ മകളായി 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലാണ് അനശ്വര ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് അനശ്വരയെ തേടിയെത്തിയത്. പിന്നീട് നടിയായി കേന്ദ്ര കഥാപാത്രമായി തന്നെ താരം സിനിമകളില്‍ എത്തി. മലയാളത്തിന് പുറമെ ഇതരഭാഷകളിലേക്കും ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരം.

സോഷ്യല്‍ മീഡിയ ഇടങ്ങളിലും വളരെ അധികം സജീവമായ താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് മുഴുവനായി വെള്ളമയം ആയിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന തന്റെ ഫോട്ടോകളാണ് അനശ്വര ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ഒരുപാട് ഫോട്ടോ ഷൂട്ടുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ പുതുതായി താരം പങ്കുവെച്ച തൂവെള്ള നിറമുള്ള വസ്ത്രങ്ങളിലുള്ള ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.