തന്റെ പട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആൻ, എന്ത് ഭംഗിയാണെന്ന് ആരാധകർ

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും…

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.   സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് കടന്നു വരാനുള്ള തയ്യാറുടെപ്പിലാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്. തറയിൽ കിടന്ന് ഒരു നായയെ കളിപ്പിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മല്ലു സ്ക്രീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ വസ്ത്ര ധാരണയിലാണ് നടിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

അടുത്തിടെയാണ് ജോമോൻ- ആൻ അഗസ്റ്റിൻ വിവാഹ മോചനവാർത്ത പുറത്തുവരുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോനാണ്‌ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത് ഏഴുവർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിക്കുന്നു എന്ന് അറിയിച്ചത്. 2014 ൽ ആണ് ജോമോനും ആനും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുമലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസ്സോടെയാണ് ആഘോഷമാക്കിയത്. ഇവരുടെ പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.