സൗന്ദര്യം.. അഭിനയം.. സിനിമയില്‍ നിലനില്‍ക്കുന്നതിനെ കുറിച്ച് നന്നായി ബോധ്യമുണ്ട്! – അനുപമ പരമേശ്വരന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരിയായി വന്ന് മലയാളി സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന നടിയായി മാറിയ വ്യക്തിയാണ് അനുപമ പരമേശ്വരന്‍. പെട്ടെന്ന് തന്നെ മലയാളത്തിന് പുറത്തേക്കും താരം പ്രശസ്തി…

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരിയായി വന്ന് മലയാളി സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന നടിയായി മാറിയ വ്യക്തിയാണ് അനുപമ പരമേശ്വരന്‍. പെട്ടെന്ന് തന്നെ മലയാളത്തിന് പുറത്തേക്കും താരം പ്രശസ്തി നേടി.. ഇതര ഭാഷകളിലേയും സിനിമകളില്‍ മിന്നും താരമായി മാറി.. ഇപ്പോഴിതാ ഇപ്പോഴും താന്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് തുറന്ന് പറയുകയാണ് നടി. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ കാര്‍ത്തികേയയ്ക്ക് വേണ്ടി

നടത്തിയ പ്രൊമോഷന്‍ പരിപാടിയില്‍ വെച്ചാണ് എന്തുകൊണ്ട് ഇപ്പോവും സിനിമാ രംഗത്ത് നിലനില്‍ക്കുന്നത് എന്നതിനെ കുറിച്ച് അനുപമ തുറന്ന് സംസാരിച്ചത്.. ഞാന്‍ സുന്ദരി ആയതുകൊണ്ടോ.. എനിക്ക് അഭിനയിക്കാന്‍ വലിയ കഴിവ് ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഇപ്പോഴും ഇവിടെ ഇരിക്കുന്നത്.. എന്നാണ് അനുപമ പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞാന്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നുണ്ട്.. ഞാന്‍ സുന്ദരി ആയതുകൊണ്ടോ.. ഭയങ്കരമായ അഭിനയം കാഴ്ച്ചവെയ്ക്കുന്നത് കൊണ്ടോ

അല്ല ഇപ്പോഴും ഇവിടെ ഇരിക്കുന്നത്. അതെല്ലാം ഒരു തലവരയോ ഒരു അത്ഭുതമോ പോലെ സംഭവിക്കുന്നതാണ്.. എന്റെ ഏറ്റവും പുതിയ ചിത്രം കാര്‍ത്തികേയയില്‍ പറയുന്നുണ്ട് ദൈവം മനുഷ്യ രൂപേണ എത്തും എന്ന്.. അതില്‍ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെയാണ് പ്രേമം സിനിമയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് ഏട്ടന്‍ എന്നെ തിരഞ്ഞെടുത്തത്.. അത് എന്റെ തലവരയാണ്.. പിന്നേയും ഓരോരുത്തര്‍ എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചത്

എന്റെ ഭാഗ്യത്തിന്റെ ഭാഗം ആയിട്ടാണ് എന്നും നടി പറയുന്നു. അഭിനയിച്ച് തകര്‍ത്തു എന്ന് പറയാന്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.. അത്തരം കഥാപാത്രങ്ങള്‍ ഇനി വരണം എന്നും അങ്ങനെയെങ്കില്‍ മാത്രമേ എനിക്ക് കൂടുതല്‍ കഥാപാത്രത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കൂ എന്നും നടി പറഞ്ഞു.