അനുഷ്‌കയുടെ അഴകിന്റെ രഹസ്യം

അനുഷ്‌ക ഷെട്ടി-തെന്നിന്ത്യന്‍ താരലോകത്ത് ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരി. ബാഹുബലിയിലെ ദേവസേനയുടെ വേഷത്തിലെത്തിയ അനുഷ്‌കയുടെ സൗന്ദര്യം എ്ല്ലാവരിലും അസൂയ ഉണ്ടാക്കുന്ന ഒന്നാണ്. മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം…

അനുഷ്‌ക ഷെട്ടി-തെന്നിന്ത്യന്‍ താരലോകത്ത് ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരി. ബാഹുബലിയിലെ ദേവസേനയുടെ വേഷത്തിലെത്തിയ അനുഷ്‌കയുടെ സൗന്ദര്യം എ്ല്ലാവരിലും അസൂയ ഉണ്ടാക്കുന്ന ഒന്നാണ്. മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം പല തരത്തില്‍ ഉള്ള കഥാപാത്രങ്ങളില്‍ കൂടി ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടികഴിഞ്ഞു.
അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്‌കയെ എന്നും മറ്റുള്ള നായിക നടികളില്‍ നിന്നും വ്യത്യസ്ത ആക്കിയിരുന്നു. ഒരു രാജകുമാരിയുടെ വേഷം ഇത്രത്തോളം ചേരുന്ന മറ്റൊരു നടിയില്ലയെന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ അഴകളവുകളുടെ രഹസ്യവും ഡയറ്റും അനുഷ്‌ക വെളിപ്പെടുത്തിയിരിക്കുകയാണ്.


ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ക്കിടയിലും ശരീരത്തിന്റെ ജലാംശം നിര്‍ത്താന്‍ കരിക്കിന്‍ വെള്ളമാണ് അനുഷ്‌ക കുടിക്കാറുള്ളത്. അനുഷ്‌കയുടെ ചര്‍മ്മത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യവും ഇതാണ്. പച്ചക്കറികളുടെ രൂപത്തില്‍ ഭക്ഷണത്തില്‍ ഫൈബര്‍ ആവശ്യത്തിന് ഉള്‍പ്പെടുത്താന്‍ അനുഷ്‌ക എപ്പോഴും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദഹനം വേഗത്തിലാക്കി ഭാരം കുറയ്ക്കാനും ദിവസവും രാത്രി എട്ട് മണിക്കുള്ളില്‍ ഭക്ഷണം കഴിക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കും. അധികം എണ്ണ ചേര്‍ന്നതും സംസ്‌കരിച്ചതുമായ ഭക്ഷണവിഭവങ്ങളും അമിതമായ പഞ്ചസാരയും ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന അനുഷ്‌കയ്ക്ക് വീട്ടില്‍ പാചകം ചെയ്യുന്ന ആഹാരത്തിനോടാണ് താല്‍പ്പര്യം.