അദ്ദേഹം ഞങ്ങൾക്ക് തരുന്ന ഒരു ചിരി ഉണ്ട്, അത് തന്നെയായിരുന്നു ഞങ്ങൾക്ക് കിട്ടുന്ന വലിയ സമ്മാനം, അനുശ്രീ

ഫഹദ് ഫാസിൽ ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും…

ഫഹദ് ഫാസിൽ ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ചിത്രങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്ന താരം എന്നാൽ ഇപ്പ്പോൾ കുറച്ച് നാളുകൾ ആയി  വിട്ട് നിൽക്കുകയായിരുന്നു. അധികം സിനിമകളിൽ ഒന്നും അടുത്തിടെയായി അനുശ്രീയെ കാണാൻ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ സമൂഹത്തിൽ നടക്കുന്ന എന്തൊരു കാര്യത്തിനും തന്റേതായ അഭിപ്രായം വ്യക്തമാകാൻ അനുശ്രീ മടിക്കാറില്ല. അത്തരത്തിൽ പല കാര്യത്തിലും അനുശ്രീ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോളാർ വിഷയവുമായി ബന്ധപ്പെട്ട നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ഉയർന്നു വരുന്നത്.

ഈ സാഹചര്യത്തിൽ അനുശ്രീ ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു നാടിന്റെ ജന നായകൻ എങ്ങനെ ആകണമെന്ന് ഞാൻ മനസ്സിലാക്കുന്നത് ഈ മനുഷ്യനെ കണ്ടിട്ടാണ്. പണ്ട് സമ്മാനദാന ചടങ്ങുകളിൽ എല്ലാം ഗണേശേട്ടൻ വരാറുണ്ടായിരുന്നു. അന്ന് അദ്ദേഹം ഞങ്ങളെ നോക്കി ചിരിക്കുന്ന ഒരു ചിരി ഉണ്ട്. അത് തന്നെയാണ് ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവും. ഗണേശേട്ടനെ കാണാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ജാതിഭേത മന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന ജനനായകൻ ആണ് ഗണേഷ് ചേട്ടൻ എന്നുമാണ് അനുശ്രീ പറയുന്നത്.