ഡയമണ്ട് നെക്ലേസിന് ശേഷം അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാൻ കഴിഞ്ഞിട്ടില്ല

നിരവധി ആരാധകർ ഉള്ള നായിക ആണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം നടത്തുന്നത്. തനി നാട്ടിൻപുറത്ത് കാരിയായ അനുശ്രീ നാട്ടിൻപുറത്ത് കാരിയായ…

നിരവധി ആരാധകർ ഉള്ള നായിക ആണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം നടത്തുന്നത്. തനി നാട്ടിൻപുറത്ത് കാരിയായ അനുശ്രീ നാട്ടിൻപുറത്ത് കാരിയായ രാജശ്രീയെ ആണ് സിനിമയിൽ അവതരിപ്പിച്ചത്. താരത്തിന്റെ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടും നിരവധി നാട്ടിന്പുറത്ത്കാരിയായി അനുശ്രീ സിനിമയിൽ എത്തിയിരുന്നു. ഇന്ന് നിരവധി സിനിമകൾ ചെയ്ത നായിക നടികൂടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിലെ എന്റെ ഏറ്റവും നല്ല സുഹൃത്തും ഗുരുവും ആണ് ലാൽ ജോസ് സാർ. സാറിനെ ഞാൻ ദൈവ തുല്യമായാണ് കാണുന്നത്. സാറിന്റെ മുഴുനീള നായികയായി ഞാൻ ഒരേ ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. പുള്ളി പുലികളും ആട്ടും കുട്ടിയിലും ഞാൻ അഭിനയിച്ചിട്ടുണ്ട് എങ്കിലും അത് നായിക വേഷം അല്ലായിരുന്നു. സിനിമ ചെയ്യാൻ വേണ്ടി സാർ വിളിക്കുമ്പോൾ ഞാനാണോ സാർ നായിക എന്ന് ഞാൻ ചോദിക്കാറുണ്ട് എന്നും അനുശ്രീ പറയുന്നു.

മാത്രവുമല്ല, തനിക്ക് കൂടുതൽ അടുപ്പം ഉള്ള നായിക നടി രജീഷ വിജയൻ ആണെന്നും രജിഷയുമായി തനിക്ക് നല്ല സൗഹൃദം ആണെന്നും ഇടയ്ക് രജിഷയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും മെസ്സേജ് അയക്കാറുണ്ടെന്നും അനു പറഞ്ഞു. അത് പോലെ തന്നെ തനിക്ക് അളിയാ എന്ന് വിളിച്ച് സംസാരിക്കാൻ സ്വാതന്ത്രം ഉള്ള ഒരു നടൻ ഉണ്ടെന്നും അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദം തനിക് ഉണ്ടെന്നും അനുശ്രീ പറഞ്ഞു. അത് വേറെ ആരുമല്ല, ചാക്കോച്ചൻ ആണെന്നും ഞാൻ ചാക്കോച്ചനുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആൾ ആണെന്നും ആണ് അനുശ്രീ അഭിമുഖത്തിൽ പറയുന്നത്. ചാക്കോച്ചൻ അളിയാ എന്ന് വിളിച്ചു സംസാരിക്കാനുള്ള സ്വാതന്ത്രമുള്ള സൗഹൃദം ആണ് തനിക് ഉള്ളത് എന്ന് അനുശ്രീ പറഞ്ഞു.