ബച്ചന് കുടുംബത്തില്‍ നിന്ന് വരുന്ന എല്ലാ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും വേണ്ടി ആരാധകര്‍ ഉറ്റുനോക്കാറുണ്ട്. ബോളിവുഡ് സിനിമാ ലോകത്തെ തന്നെ മറ്റൊരു വലിയ സെലിബ്രിറ്റി ഫാമിലിയാണ് ബച്ചന് കുടുംബം. ഇത്തവണ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ദിനമാണ് ഉത്സവം പോലെ ബച്ചന് കുടുംബം കൊണ്ടാടിയത്. പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം എത്തിച്ചേര്‍ന്നിരുന്നു.
ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോകളെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആരാധ്യയുടെ പതിനൊന്നാം പിറന്നാള്‍ ദിനമാണ് ഇവര്‍ ഗംഭീരമായി കൊണ്ടാടിയത്. ഐശ്വര്യ റായ് ബച്ചന്റേയും അഭിഷേക് ബച്ചന്റേയും ഏകപുത്രിയാണ് ആരാധ്യ ബച്ചന്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ പിറന്നാള്‍ ആഘോഷത്തിന്റെയും കേക്ക് കട്ട് ചെയ്യുന്ന ഭാഗങ്ങളും എല്ലാം കാണാന്‍ സാധിക്കും. പിറന്നാള്‍ ദിനത്തില്‍ ഭാര്യ ഐശ്വര്യയ്ക്കും
മകള്‍ ആരാധ്യയ്ക്കും അഭിഷേക് ബച്ചന് സ്നേഹ ചുംബനം നല്കുന്നു. അതേസമയം, കുറച്ച് ദിനങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ മകളുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഫോട്ടോ വലിയ വിവാദങ്ങള്‍ തീര്‍ത്തിരുന്നു.. മകളുടെ ചുണ്ടില്‍ ഉമ്മ വെച്ചുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചാണ് മകളെ എത്രത്തോളം താന്‍ സ്നേഹിക്കുന്നു എന്ന് ഐശ്വര്യ കുറിച്ചത്. എന്നാല്‍ ഫോട്ടോയ്ക്ക് വിമര്‍ശനങ്ങള്‍ ഏറെയാണ് ഈ ഫോട്ടോയ്ക്ക് വന്നിരുന്നത്..
എന്തിനാണ് ഇത്തരത്തില്‍ ചുംബനം നല്കി ഷോ കാണിക്കുന്നത് എന്നായിരുന്നു ഐശ്വര്യയോട് ചിലരുടെ ചോദ്യം.. എന്നാല്‍ അത് ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സുന്ദരമായൊരു ഫോട്ടോയാണ്.. അത് ആസ്വദിക്കൂ.. അല്ലാതെ വിമര്‍ശിക്കരുത് എന്നായിരുന്നു വിമര്‍ശകര്‍ക്ക് ഐശ്വര്യയുടെ ആരാധകര്‍ മറുപടി നല്കി പറഞ്ഞത്.
One more small clip from Aaradhya’s 11th B’day!🎊❤️✨#AaradhyaBachchan #AishwaryaRaiBachchan #AbhishekBachchan pic.twitter.com/xi6cyKWKId
— Aaradhya Rai Bachchan Official ARB (@WeLoveAaradhyaB) November 20, 2022