ഞാൻ ഇപ്പോഴും ചോദിക്കുന്നു ഒരു പുതുമുഖ നടന് സ്ക്രിപ്റ്റ് കൊടുക്കാറുണ്ടോ ആസിഫ് അലി !!

മലയാളത്തിന്റെ മുന്‍നിര നായകന്മാരില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത കലാകാരനാണ് ആസിഫ് അലി. പല സിനിമകളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തിയ ആസിഫ് അലി ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.…

മലയാളത്തിന്റെ മുന്‍നിര നായകന്മാരില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത കലാകാരനാണ് ആസിഫ് അലി. പല സിനിമകളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തിയ ആസിഫ് അലി ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അവിടുന്നിങ്ങോട്ട് നായക പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളില്‍ താരം വെള്ളിത്തിരയില്‍ എത്തി. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഞാൻ ഇപ്പോഴും ചോദിക്കുന്നു ഒരു പുതുമുഖ നടന് സ്ക്രിപ്റ്റ് കൊടുക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തിൽ താരം ചോദിക്കുകയുണ്ടായത്.

ഒരു നടൻ എങ്ങനെ ആയിരിക്കണം എന്നും അയാളുടെ വരവ് എങ്ങനെ ആയിരിക്കണം എന്നുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ശ്യാം സാർ, ഞാൻ ഇപ്പോഴും ചോദിക്കുന്നു ഒരു പുതുമുഖ നടന് മുഴുവൻ സ്ക്രിപ്റ്റ് കൊടുക്കാറുണ്ടോ, അവര് ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് പറഞ്ഞ് കൊടുക്കും, അല്ലേൽ അവർ ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് സംവിധായകർക്ക് നൂറ് ശതമാനം അറിയാമെന്ന് വിഷ്വസിക്കുന്നുണ്ട്, എന്റെ ആദ്യ സിനിമക്ക് മുൻപ് എനിക്ക് മുഴുവൻ സ്ക്രിപ്റ്റും കിട്ടിയിരുന്നു. അതിനാൽ എനിക്ക് ആദ്യ സിനിമയിൽ ഒരു ടെൻഷനും ഉണ്ടായിട്ടില്ല. അതിന് ശേഷം ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമക്ക് മുൻപ് ഫുൾ സ്ക്രിപ്റ്റ് വേണമെന്ന് വാശി പിടിക്കുമെന്നും താരം പറയുന്നു, പലപ്പോഴും അത് നടക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു.