ബിജുമേനോൻ ,ആസിഫ് അലി കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു 

മലയാളത്തിൽ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്തിട്ടുള്ള ജിസ് ജോയ്യുടെ അടുത്ത പുതിയ ചിത്രത്തിൽ ആസിഫ് അലിയും, ബിജുമേനോനും അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ജോയുടെ മറ്റു ചിത്രങ്ങളിൽ നിന്നും ഒരുപാടു വത്യസമുള്ള…

മലയാളത്തിൽ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്തിട്ടുള്ള ജിസ് ജോയ്യുടെ അടുത്ത പുതിയ ചിത്രത്തിൽ ആസിഫ് അലിയും, ബിജുമേനോനും അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ജോയുടെ മറ്റു ചിത്രങ്ങളിൽ നിന്നും ഒരുപാടു വത്യസമുള്ള ഒരു ചിത്രം തന്നെയാണഇത്, അണ്ടലൂർ ക്ഷേത്രത്തിൽ വെച്ചാണ് ഈ ചിത്രത്തിന്റെ പൂജാകർമ്മം നടത്തിയത്. സ്വിച് ഓൺ കർമ്മം നടത്തിയത് ആസിഫ് അലിയുടെ ഭാര്യ സാമ ആസിഫ് അലിയാണ്.

ആസിഫ് അലിയാണ് ചിത്രത്തിന് ക്ലാപ്പ് നൽകിയിരിക്കുന്നത്, അതോടു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ത്രില്ലർ ബേസിലുള്ള ചിത്രമാണ് ഇതെന്ന് ജിസ് ജോയ് പറയുന്നു. കണ്ണൂർ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഈശോ, ചാവേർ എന്നി ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായണൻ പ്രൊഡക്ഷന്സ് നിർമ്മിക്കുന്ന മറ്റൊരു പുതിയ ചിത്രമാണിത്.

ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. ആസാദ് കണ്ണാടിക്കൽ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിൽ ബിജു മേനോൻ,ആസിഫ് അലി എന്നിവരെ കൂടാതെ ചിത്രത്തിൽ ദിലീഷ് പോത്തൻ, റീനു മാത്യുസ്, അനുശ്രീ, കോട്ടയം നാസിർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ പേരും, മറ്റു വിവരങ്ങളും പിന്നാലെ തന്നെ അറിയിപ്പിക്കുമെന്നു അണിയറപ്രവര്തകര് പറയുന്നു.