‘പാട്രിയാർക്കി തലയിലായിരിക്കും’ ; മകളെ പഠിപ്പിച്ച് അശ്വതി

അവതാരകയായും അഭിനേത്രിയാണ് തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.…

അവതാരകയായും അഭിനേത്രിയാണ് തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന മകളുടെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അസൈന്മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന പത്മയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇപ്രകാരമായിരുന്നു. ‘Home assignment ചെയുന്ന പത്മ. ഇന്റേണൽ ഓർഗൻസ് യഥാ സ്ഥാനത്ത് ഒട്ടിക്കലാണ് പണി. അതിനിടയ്ക്കൊരു ചോദ്യം. അമ്മാ, ഈ patriarchy human body യിൽ എവിടാ? ഞാൻ : 🙄 patriarchy മിക്കവാറും തലയിൽ ആരിക്കൂലോ ! അല്ല, നീ ശരിക്കെന്താ ഉദ്ദേശിച്ചേ ? കാണിച്ചേ…


പത്മ : സോറി അമ്മ, പാൻക്രിയാസ് ആരുന്നു 😌 അടിപൊളി ! എന്നാലും അവൾക്ക് പാൻക്രിയാസിനെക്കാലും പരിചയമുള്ള വാക്ക് പാട്രിയാർക്കി ആയതിൽ എനിക്ക് വല്യ അത്ഭുതമൊന്നുമില്ല. നിങ്ങൾക്കോ ? 🫢 (Posting with her permission 😄). ഒട്ടനവധി ലൈക്കുകളും കമ്മന്റുകളുമാണ് ഈ ഒരു പോസ്റ്റിനു താഴെയായി വന്നിരിക്കുന്നത്.