നിങ്ങളില്‍ ആരൊക്കെ ‘അളിയന്‍സ്’ കാണാറുണ്ട്? അശ്വതിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു..!

പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത സീരിയല്‍ ആണ് അളിയന്‍സ്.. രണ്ട് കുടുംബങ്ങളുടെ പച്ചയായ കുടുംബകഥകള്‍ പറയുന്ന ഈ സീരിയല്‍ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.. വീട്ടില്‍ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും…

പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത സീരിയല്‍ ആണ് അളിയന്‍സ്.. രണ്ട് കുടുംബങ്ങളുടെ പച്ചയായ കുടുംബകഥകള്‍ പറയുന്ന ഈ സീരിയല്‍ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.. വീട്ടില്‍ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം പൊടിപ്പും തൊങ്ങലുമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു സീരിയല്‍… ഇത് തന്നെയാണ് ഈ സീരിയലിനെ മറ്റ് പരമ്പരകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

ഇപ്പോഴിതാ ജനപ്രിയ പരമ്പരയെ കുറിച്ച് അശ്വതി തോമസ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്… ഫേസ്ബുക്കിലാണ് നടി അശ്വതി തോമസ് അളിയന്‍സിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചത്. ഈ പരമ്പര താന്‍ എത്രയധികം ഇഷ്ടപ്പെടുന്നു എന്ന് പറയുകയാണ് അശ്വതി കുറിപ്പിലൂടെ… നിങ്ങളില്‍ ആരൊക്കെ ‘അളിയന്‍സ് ‘ കാണാറുണ്ട്? ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ വെറുതെ തോണ്ടികൊണ്ടിരുന്നപ്പോള്‍ കണ്ണില്‍ പെട്ട ഒരു പരിപാടി ആണ് ‘അളിയന്‍സ്’. ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ ഏകദേശം 90 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ആയിരുന്നു അളിയന്‍സ്.

കണ്ടപ്പോള്‍ ഇഷ്ട്ടമായി, കാരണം പലതാണ്..അശ്വതി കുറിയ്ക്കുന്നു… ഒരു എപ്പിസോഡില്‍ തന്നെ തീരുന്ന കഥ, നാളെ എന്ത് എന്ന് നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കില്ല.. കോമഡിക്ക് കോമഡിയും കാര്യം പറയേണ്ടിടത്തു കാര്യവും പറഞ്ഞു പോകുന്ന രീതി,ചില രംഗങ്ങള്‍ ഒക്കെ നമ്മടെ വീടുകളിലും ഇതുപോലൊക്കെ അല്ലേ എന്ന് ചിന്തിച്ചു പോകും. മേക്കപ്പ് കോസ്റ്റും എല്ലാം വളരെ നാച്ചുറല്‍, അതുപോലെ അതിലെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, എയ് കഥാപാത്രങ്ങള്‍ ആയിട്ടല്ല

അവരെല്ലാം ജീവിക്കുകയാണ്.. സേതു അമ്മ തൊട്ട് തക്കുടു എന്ന കുഞ്ഞു വരെ ജീവിക്കുകയാണ്… പരമ്പര അതിന്റെ അഞ്ഞൂറാം എപ്പിസോഡിലേക്ക് എത്തിനില്‍ക്കുന്ന ഈ വേളയില്‍ സീരിയലിന്റെ ഫുള്‍ ടീമിനും അഭിനന്ദനം അറിയിച്ചാണ് അശ്വതി കുറിപ്പ് എഴുതിയത്. ആദ്യമായിട്ടാണ് ഞാനൊരു സീരിയല്‍ന്റെ അഭിപ്രായം എന്റെ പേജില്‍ എഴുതുന്നത്. എന്തായാലും കണ്ടിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഒന്ന് കണ്ട് നോക്കിക്കോളൂ, നിരാശപ്പെടേണ്ടി വരില്ലെന്നാണ് അശ്വതി ഉറപ്പ് പറയുന്നത്..! കൗമുദി ചാനലിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.