ബാബു ആന്റണി നായകനായാൽ പിന്നെ വില്ലൻ ഞാനായിരിക്കും അത് കൊണ്ട് തന്നെ ഇടിയുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ബാബു രാജ്

അഭിനയലോകത്ത് വരുന്ന സമയത്ത് താൻ ഒരേ ഒരു സംഭാഷണം പറഞ്ഞു കൊണ്ടാണ്അഭിനയിച്ചിരുന്നതെന്ന് മോളിവുഡിന്റെ പ്രിയപ്പെട്ട  മസ്സിൽ മാൻ  ബാബു രാജ് വ്യക്തമാക്കി.നടൻ ബാബു ആന്റണിയുടെ സിനിമകളിൽ മാത്രമായി അഞ്ചിൽ കൂടുതൽ സംഘട്ടന രംഗങ്ങൽ ചെയ്യേണ്ടി…

babu-raj-and-babu-antony01

അഭിനയലോകത്ത് വരുന്ന സമയത്ത് താൻ ഒരേ ഒരു സംഭാഷണം പറഞ്ഞു കൊണ്ടാണ്അഭിനയിച്ചിരുന്നതെന്ന് മോളിവുഡിന്റെ പ്രിയപ്പെട്ട  മസ്സിൽ മാൻ  ബാബു രാജ് വ്യക്തമാക്കി.നടൻ ബാബു ആന്റണിയുടെ സിനിമകളിൽ മാത്രമായി അഞ്ചിൽ കൂടുതൽ സംഘട്ടന രംഗങ്ങൽ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ശക്തിയായി ഇടി കൊള്ളുമ്പോൾ തന്നെ അമ്മെ എന്നൊരു വിളി മാത്രമാണ് സംഭാഷണമായി ഉണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് താരം വ്യക്തമാക്കി.

babu raj
babu raj

അഭിനയജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് കലൂർ ഡെന്നിസ് ചിത്രങ്ങളിലാണ്.ഒരേ ഒരു വർഷം കൊണ്ട് തന്നെ പത്ത് സിനിമകൾക്ക് തിരക്കഥയെഴുതുന്ന ഹിറ്റ് തിരക്കഥാകൃത്തായിരുന്നു ഡെന്നി ചേട്ടന്‍.അത് കൊണ്ട് തന്നെ ചേട്ടൻ തന്നെ രചന നടത്തി ബാബു ആന്റണി നായകനായ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു ഞാന്‍.അതെ പോലെ ഒരു സിനിമയിൽ തന്നെ അഞ്ചിൽ കൂടുതൽ സംഘട്ടന രംഗങ്ങൾ ഉണ്ടാകും.അവസാനം വരെ ഇടിച്ച് ഇടിച്ച് നമ്മൾ വശം കേട്ട് പോകും.

babu raj 3
babu raj 3

ആദ്യത്തെ പ്രാവിശ്യം ഇടിക്കും അതിന് ശേഷം ഇഷ്ട്ടം പോലെ ഇടി വാങ്ങും. ആ സമയത്ത് ഒക്കെ ഒരേ സംഭാഷണം തന്നെ അമ്മേ എന്ന ഒരു വിളി മാത്രമായിരുന്നു ഉണ്ടായിരുന്നത്.അത് തന്നെ ഇടി വാങ്ങുമ്പോൾ വിളിച്ചു പോകുന്നതാണ്. അങ്ങനെയുള്ള വില്ലൻ കഥാപാത്രങ്ങൾ ചെയ്തത് കൊണ്ട് എനിക്ക് വീണ്ടും സിനിമയിൽ ഏറ്റവും മികച്ച അവസരങ്ങൾ വന്നു ചേർന്നു.അതിന് ശേഷം മുഴുവൻ ഡയലോഗ് പറഞ്ഞു കൊണ്ട് കിടിലൻ വില്ലൻ കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് ബാബു രാജ് വ്യക്തമാക്കി.അഭിനയത്തിൽ പ്രേക്ഷക ശ്രദ്ധ നേടുവാൻ ഏറ്റവും കൂടുതൽ കഴിഞ്ഞത് തന്നെ വില്ലൻ കഥാപാത്രങ്ങൾ കൊണ്ട് തന്നെയാണെന്ന് താരം കൂട്ടി ചേർത്തു.